<
  1. News

വിദ്യാർഥികൾക്ക് പറന്നുയരാൻ കൃഷി ജാഗരണിന്റെ പുത്തൻ ചിറക്; 'വിംഗ്സ് ടു കരിയർ' ലോഞ്ച് ചെയ്തു

'വിംഗ്സ് ടു കരിയർ' (WINGS TO CAREER), കാർഷിക മേഖലയിലെ അവസരങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന മികച്ച കരിയർ പ്ലാറ്റ്ഫോം

Darsana J

'വിംഗ്സ് ടു കരിയർ' (WINGS TO CAREER), കാർഷിക മേഖലയിലെ അവസരങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്ന മികച്ച കരിയർ പ്ലാറ്റ് ഫോം. കൃഷി ജാഗരണിന്റെ പുത്തൻ പുതിയ ആശയത്തിന് ഇന്ന് തിരിതെളിഞ്ഞു. വിദഗ്ധരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പിന്തുണ നൽകുക, മികച്ച കരിയർ നേടിക്കൊടുക്കുക എന്നിവയാണ് വിംഗ്സ് ടു കരിയറിന്റെ ലക്ഷ്യങ്ങൾ.

 കൂടുതൽ വാർത്തകൾ: വെള്ളായണി കാർഷിക കോളേജിൽ ജൈവവള പരിശോധനയ്ക്കായി പുതിയ ലബോറട്ടറി

കൃഷിജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എംസി ഡൊമിനികിന്റെയും, ഡയറക്ടർ ഷൈനി ഡൊമിനികിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് അഗ്രികൾച്ചർ എഡ്യൂക്കേഷൻ ഡോ. ആർ.സി അഗർവാൾ, ഐസിഎആർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ജനറൽ എൻജിനീയറിങ് ഡോ. എസ്എൻ ഝാ, എൻഐഎഎം ഡയറക്ടർ ഡോ. രമേഷ് മിത്തൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

English Summary: Krishi Jagaran's new wing for students to fly 'Wings to Career' launched

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds