മറ്റൊരു പുതിയ പരിപാടിക്ക് തുടക്കം കുറിച്ചു കൊണ്ട് കൃഷി ജാഗരൺ വീണ്ടും വരുന്നു. "ഫാർമർ - ദി ജേർണലിസ്റ്റ്" എന്നറിയപ്പെടുന്ന ഈ പരിപാടി സെപ്റ്റംബർ 25 ന് രാവിലെ 11 മണി മുതലായിരിക്കും അരങ്ങേറുക. ഇന്ത്യയിലെ കർഷകരെ ശാക്തീകരിക്കുക എന്നതായിരിക്കും "ഫർമർ - ദി ജേർണലിസ്റ്റ്" ൻറെ മുഖ്യ ലക്ഷ്യം.
നിസ്സഹായരും വിദ്യാഭ്യാസമില്ലാത്തവരുമല്ല ഇന്ന് ഇന്ത്യയിലെ കർഷകർ. അതെല്ലാം പഴയ കാലം. ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന കൃഷി ജാഗരനിലൂടെ നമുക്ക് ഇന്ന് കാണാൻ സാധിക്കുന്നത് എല്ലാ തടസ്സങ്ങളും ഭേദിച്ച്, സ്വന്തം പ്രയത്‌നത്തിലൂടേയും കണ്ടുപിടിത്തത്തിലൂടേയും ഉയരങ്ങളിലേക്ക് വരുന്ന ഇന്ത്യൻ കർഷകരെയാണ്. മറ്റുള്ളവരെ സഹായിക്കാനും പ്രചോദിപ്പിക്കാനും ഇവർ എപ്പോഴും മുന്നിലുണ്ട്.
"ഫാർമർ ദി ജേർണലിസ്റ്റ്" എന്ന പരിപാടിയിലൂടെ, കൃഷി ജാഗരൻറെ എഡിറ്റർ ഇൻ ചീഫ് ആയ എം.സി ഡൊമിനിക് നമ്മുടെ രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളും ആശങ്കകളും മാറ്റി അവരെ ശാക്തീകരിക്കാൻ സാധിക്കുന്ന ഒരു പ്ലാറ്റ്ഫോം നൽകി അവസരമൊരുക്കുകയാണ് ചെയ്‌തിരിക്കുന്നത്.
കൃഷി ജാഗരൻറെ "ഫർമർ ദി ജേർണലിസ്റ്റ്" എന്ന പരിപാടിയിലൂടെ കർഷകരെ സ്വയം സംസാരിക്കാൻ അനുവദിച്ചുകൊണ്ട് അവരുടെ സാധാരണ പ്രതിച്ഛായയെ വെല്ലുവിളിക്കാനുള്ള അവസരമാണ് നൽകിയിരിക്കുന്നത്. "ഫർമർ ദി ജേർണലിസ്റ്റ്" ൻറെ പ്രധാന ആശയമിതാണ് - "കർഷകനെ ഉൾകൊള്ളിച്ചുകൊണ്ടുള്ള കഥയിൽ കർഷകൻ തന്നെ സംസാരിക്കുന്നു, നഷ്ടങ്ങളും, നാശങ്ങളും വരുന്ന അവസരത്തിൽ അവർ നിശബ്ദരായിരിക്കരുത്, അവർ പ്രശ്നങ്ങളും വിജയങ്ങളും ഒരുപോലെ രേഖപ്പെടുത്തിയിരിക്കണം.
കാർഷിക മേഖലയിൽ പ്രാദേശികമായി, കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്. ഇതിലൂടെ അവരുടെ വിജയഗാഥ സമൂഹത്തിനെ അറിയിക്കാനുമുള്ള അവസരവും ലഭിച്ചിട്ടുണ്ട്. "ഫാർമർ - ദി ബ്രാൻഡ്" എന്നറിയപ്പെടുന്ന ഈ പരിപാടി 2020 ലാണ് കൃഷി ജാഗരൺ ആരംഭിച്ചത്. അതിനുശേഷം രാജ്യമെമ്പാടുമുള്ള കർഷകർക്ക് ഇതൊരു പ്രധാന പ്ലാറ്റഫോമായി മാറുകയായിരുന്നു. കർഷകർക്ക് അവരുടെ ബ്രാൻഡഡ് പ്രാദേശിക ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാനുള്ള ഒരു പ്ലാറ്റ്ഫോമും ഞങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, ഞങ്ങളുടെ മറ്റൊരു സംരംഭമായ ഫാർമർ ഫസ്റ്റ് പ്രോഗ്രാം, കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ധൈര്യത്തോടെ സംസാരിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉറപ്പുനൽകുന്നു.
"ഫാർമർ - ദി ജേർണലിസ്റ്" കർഷകന് സ്വന്തം ശബ്ദം ഉയർത്താനും, അനുഭവങ്ങൾ പങ്കു വെയ്ക്കാനുമുള്ള ധൈര്യം പകരുന്നു. ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും സ്ഥിതി ചെയ്യുന്ന കർഷകരുടെ കൃഷിയുടെ എല്ലാ വശങ്ങളെക്കുറിച്ചും ലോകത്തെ അറിയിക്കുക എന്നതാണ് ഇതിൽ ഞങ്ങളുടെ ദൗത്യം.
താൽപ്പര്യമുള്ളവർക്ക് ലിങ്കിൽ ക്ലിക്ക് ചെയ്ത് Register for #FTJ രജിസ്റ്റർ ചെയ്യാം
ഇവന്റ് ഹൈലൈറ്റുകൾ:
കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ ചീഫ് എഡിറ്റർ ശ്രീ.എം.സി ഡൊമിനിക്കിൻറെ സാന്നിധ്യത്തിൽ നടക്കുന്ന ഈ പരിപാടിയുടെ മുഖ്യാഥിതി കർഷക ക്ഷേമ വകുപ്പ് മന്ത്രി കൈലാഷ് ചൗധരി ആയിരിക്കും, മധ്യപ്രദേശിലെ കർഷക ക്ഷേമ, കാർഷിക വികസന മന്ത്രി കമൽ പട്ടേൽ വിശിഷ്ടാതിഥിയായിരിക്കും.
ഈ പരിപാടിയിൽ, വ്യവസായമേഖലയിലെ മറ്റ് നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യും. അവസാനം കൃഷി ജാഗരൺ ഗവൺമെന്റ് അഫയേഴ്‌സ് പ്രസിഡന്റ് ചന്ദർ മോഹൻ നന്ദി അറിയിക്കും.
Share your comments