
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവും കൃഷി ശാസ്ത്രജ്ഞനുമായിരുന്ന എം എസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കൃഷി ജാഗരൺ. ലോക ഭക്ഷ്യ ദിനത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കും, കൃഷി ജാഗരൺ മാനേജിംഗ് ഡയറക്ടറുമായ ഷൈനി ഡൊമിനിക്കും പരിപാടിക്ക് നേതൃത്വം നൽകി. എം എസ് സ്വാമിനാഥൻ്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷം തുടങ്ങിയ പരിപാടിയിൽ എം എസ് സ്വാമിനാഥനെ അറിയുന്ന പ്രശസ്തരായ പലരും പങ്കെടുക്കുകയും അദ്ദേഹവുമായുള്ള ഓർമകൾ പങ്ക് വെക്കുകയും ചെയ്തു.
വൈകുന്നേരം 4 മണിക്ക് ആരംഭിച്ച പരിപാടിയിൽ എം സി ഡൊമിനിക്ക് അദ്ദേഹവുമായുള്ള ഓർമകൾ പങ്ക് വെച്ചു. തങ്ങൾ രണ്ട് പേരും ഒരേ കോളേജിലാണ് പഠിച്ചതെന്നും ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹവുമായി ഉണ്ടെന്നും എം സി ഡൊമിനിക്ക് വ്യക്തമാക്കി.
അദ്ദേഹത്തിൻ്റെ സ്മരണക്കയ്ക്ക് കൃഷി ജാഗരൺ - മലയാളം, തമിഴ്, അഗ്രിക്കൾച്ചർ വേൾഡ് എന്നീ മാഗസിനുകളും പ്രകാശിപ്പിച്ചു.
Share your comments