<
  1. News

കൃഷിമുറ്റം പദ്ധതി മന്ത്രി പി. പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു..കൂടുതൽ കൃഷി വാർത്തകൾ...

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 25 മെട്രിക് ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് ചെലവിന്റെ 50% പരമാവധി 87500/- രൂപ ധനസഹായമായി നല്‍കുന്നു.

Raveena M Prakash
Krishi Mutam scheme under Kerala Govt's 'Njghalum krishiyilekk' has inaugurated by P. Prasad
Krishi Mutam scheme under Kerala Govt's 'Njghalum krishiyilekk' has inaugurated by P. Prasad

1. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ 25 മെട്രിക് ടണ്‍ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ‘ഒണിയന്‍ സ്‌റ്റോറേജ് സ്ട്രക്ചര്‍’ നിര്‍മ്മിക്കുന്നതിന് യൂണിറ്റൊന്നിന് ചെലവിന്റെ 50% പരമാവധി 87500/- രൂപ ധനസഹായമായി നല്‍കുന്നു. കര്‍ഷകര്‍, കൂട്ടായ്മകള്‍, സംരംഭകര്‍, കച്ചവടക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള, യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം, എന്ന മേല്‍വിലാസത്തിലോ, 0471 2330857, 9188954089 എന്ന ഫോണ്‍ നമ്പരിലോ,www.shm.kerala.gov.in എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

2. കഞ്ഞിക്കുഴി പഞ്ചായത്തിൽ കൃഷി മുറ്റം പച്ചക്കറി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി P. പ്രസാദ് നിർവഹിച്ചു. അഞ്ചര ലക്ഷം പച്ചക്കറി തൈകൾ, ഒൻപതിനായിരത്തി ഇരുന്നൂറു വീടുകളിലായി സൗജന്യമായി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പഞ്ചായത്തിലെ പതിനെട്ടു വാർഡിലും പച്ചക്കറികളുടെ തൈകൾ നൽകി. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷി മുറ്റം പദ്ധതി ആരംഭിച്ചത്. ഓരോ വീട്ടിലും സാധ്യമായാൽ, എല്ലായിടത്തും കൃഷി ചെയ്താൽ വിഷരഹിത പച്ചക്കറികൾ, വീട്ടിൽ തന്നെ വിളയിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

3. രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയിൽ, കർഷകരെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ജൈവ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി EXPO: ഓർഗാനിക് നോർത്ത് ഈസ്റ്റ് സംഘടിപ്പിക്കുന്നു. 2023 ഫെബ്രുവരി 3 മുതൽ 5 വരെയാണ് EXPO നടക്കുന്നത്. ജൈവ പഴങ്ങളെക്കുറിച്ചും, പച്ചക്കറികളെക്കുറിച്ചും ആഴത്തിൽ അറിയുന്നതിന് വേണ്ടി കൃഷിവകുപ്പും, സിക്കിം സ്റ്റേറ്റ് കോഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (സിംഫെഡ്) കൂടിയാണ് മേള സംഘടിപ്പിക്കുന്നത്.

4. സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും, ജില്ലാ ക്ഷീര സഹകരണ സംഘങ്ങളുടെയും നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച യുവ ക്ഷീര കര്‍ഷകനുള്ള അവാര്‍ഡ് രാഹുല്‍ .എന്‍.ആറിന് ലഭിച്ചു.
ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശന മത്സരം, ഡയറി എക്‌സിബിഷന്‍, ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്‍പശാല, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, പൊതുസമ്മേളനം, വിവിധ അവാര്‍ഡുകളുടെ വിതരണം, ഗവ്യജാലകം തുടങ്ങി പരിപാടികള്‍ അരങ്ങേറി.

5. സംസ്ഥാനത്ത് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെസേവനം ഊർജിതമാക്കുമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. വർക്കല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ക്ഷീര കർഷക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാത്രിയിലും വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. മൃഗചികിത്സാ സംവിധാനങ്ങൾക്കായി 1962 എന്ന ടോൾ ഫ്രീ നമ്പർ ക്ഷീര കർഷകർ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. കന്നുകുട്ടി പരിപാലനത്തിനുള്ള ആനുകൂല്യം ഉയർത്തുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.

6. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച നല്ലളം മാവേലി സൂപ്പർ സ്റ്റോറിന്‍റെ ഉദ്ഘാടനം കേരള ഭക്ഷ്യ സുരക്ഷാ മന്ത്രി G. R. അനിൽ നിർവഹിച്ചു. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

7. സംസ്ഥാന ക്ഷീര സംഗമം (PADAVU-Practical Agro Dairy Activities through Value addition and cooperative Unification 2022-23, ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരില്‍ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമത്തിനു അനുയോജ്യമായ ‘ലോഗോ’ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്ഷീര സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌കാരം നല്‍കുന്നതാണ്.

8. 28 വർഷമായി തരിശായി കിടന്നിരുന്ന കരിങ്ങാലി പുഞ്ചയിലെ മുന്നാംകുറ്റി, എഴുപറ, മണ്ണിക്കൊല്ല എന്നി പാടശേഖരങ്ങൾ, നെല്ല് കൃഷിയ്ക്കായി അനുയോജ്യമാക്കി ചേരിക്കൽ ഗ്രാമപഞ്ചായത്തിലെ 3 യുവാക്കൾ. കെ. ഹരിലാൽ, എം.കെ. ബൈജു, സിജു കെ. ഗോപി എന്നിവരാണ് നെൽകൃഷിയ്ക്കായി തരിശുഭൂമി ഒരുക്കിയെടുത്തത്. പാടശേഖരത്തിൽ ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ വിത്തെറിനു കൃഷി ഉദ്‌ഘാടനം ചെയ്‌തു.

9. കേരള വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന കേരള അഗ്രോ ഫുഡ്‌ പ്രോ 2023 മേള, ഫെബ്രുവരി 4 മുതൽ 7 വരെ, തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും. കാര്‍ഷികാധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും, യന്ത്രങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയിൽ ഒരുക്കുന്നത്. 160ഓളം സ്റ്റാളുകൾ മേളയിൽ സജ്ജീകരിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും.

10. പൊതു വിദ്യാലയ മികവുകൾ പങ്കുവെയ്ക്കുന്ന കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ തിരുവനന്തപുരം ജില്ലയിലെ 3 സ്‌കൂളുകളുടെ സംപ്രേഷണം ഇതുവരെ പൂർത്തിയായി. അക്കാദമിക രംഗത്തെ മികവുകൾക്കൊപ്പം കലാ-കായിക രംഗത്തെ മികവുകളും സാമൂഹ്യ മേഖലയിലെ വിദ്യാലയ ഇടപെടലുകളും, ഈ ഷോയിൽ അവതരിപ്പിക്കപ്പെടുകയും വിലയിരുത്തുകയും ചെയും.

11. അക്കൗണ്ടിംഗ് മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ യുവജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തൃശൂർ, വിമല കോളേജിൽ കെയ്സ് ടാലി മെഗാ തൊഴിൽമേള സംഘടിപ്പിച്ചു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (KASE), ടാലി എജ്യുക്കേഷൻ, ജില്ലാ ഭരണകൂടം, ജില്ലാ സ്കിൽ കമ്മിറ്റി, സംസ്ഥാന യുവജന കമ്മീഷൻ എന്നിവ സംയുക്തമായി ഒരുക്കിയ മേള റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. പരമാവധി പേർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കാനും, സ്വയം തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രദ്ധേയമായ പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

12. റാബി സീസണിലെ നെൽകൃഷി തെലങ്കാനയിൽ കണക്കാക്കിയതിനേക്കാൾ കൂടുതലാണ്. സമൃദ്ധമായ ജലശേഖരവും, സൗജന്യ വൈദ്യുതി ലഭ്യതയും, ഋതു ബന്ധു ഫണ്ട് എന്നിവ അനുവദിച്ചതെല്ലാം കൂടുതൽ കർഷകർ നെല്ല് കൃഷി തിരഞ്ഞെടുക്കാൻ കാരണമായി. ഈ വർഷം, 28.56 ലക്ഷം ഏക്കറിൽ വിളകൾ വിതച്ചപ്പോൾ 18 ലക്ഷം ഏക്കറിൽ നെൽക്കൃഷി ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഏകദേശം 3 ലക്ഷത്തി എൺപത്തഞ്ചു ഏക്കർ മാത്രമായിരുന്നു നെൽക്കൃഷി ചെയ്തിരുന്നത്, എന്നാൽ ഈ വർഷം നാലിരട്ടി വർദ്ധനവാണ് കാണിക്കുന്നത്.

13. അസാമിൽ തേയില തോട്ടങ്ങൾ സ്ഥാപിതമായിട്ടു ഇന്നേക്ക് 200 വർഷം പിന്നിടുന്നു, 1823 ലാണ് ആദ്യമായി സംസ്ഥാനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ സ്ഥാപിതമായത്. സമൃദ്ധമായ നിറമുള്ളതും, സുഗന്ധമുള്ളതുമായ അസാം തേയില, ആഗോളതലത്തിൽ പേരുകേട്ടതാണ്, രാജ്യത്തെ ഏറ്റവും വലിയ തേയില വ്യവസായം, തോട്ടങ്ങളെ നേരിട്ടോ അല്ലാതെയോ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗം നൽകുന്നു. ഓർത്തഡോക്‌സ്, സിടിസി ഇനങ്ങളിലുള്ള ചായയ്ക്ക് അസാം പ്രശസ്തമാണ്.

14. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഉൽപ്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കോട്ടൺ അസോസിയേഷൻ ഓഫ് ഇന്ത്യ ശനിയാഴ്ച 2022-23 സീസണിൽ പരുത്തി വിള ഉൽപാദന എസ്റ്റിമേറ്റ് 330.50 ലക്ഷം ബെയ്‌ലായി കുറച്ചു. കഴിഞ്ഞ സീസണിലെ മൊത്തം പരുത്തി ഉൽപ്പാദനം 307.05 ലക്ഷം ബെയ്‌ലുകളായി കണക്കാക്കിയതായി സിഎഐ പ്രസ്താവനയിൽ പറഞ്ഞു.

15. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഔഷധ നെൽകൃഷിയുടെ വിളവെടുപ്പു തുടങ്ങി; കൂടുതൽ കൃഷി വാർത്തകൾ...

English Summary: Krishi Muttam scheme under Kerala Govt's 'Njghalum krishiyilekk' has inaugurated by P. Prasad

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds