ചക്കയിൽ നിന്ന് ഉണ്ടാക്കാവുന്ന ഉൽപന്നങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് പക്ഷേ അവശ്യവസ്തുക്കളുടെ ലഭ്യത വര്‍ഷത്തില്‍ മൂന്നുമാസമായി ചുരുങ്ങുന്നുവെന്നതാണ് ചക്കയുപയോഗിക്കുന്ന വ്യാവസായിക സംരംഭങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുള്ള പരിഹാരമാണ് ചക്കയുടെ ശാസ്ത്രീയ സംസ്‌കരണവും ശേഖരണവും. സീസണില്‍ പരമാവധി ചക്ക സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനുള്ള പരിശീലനമാണ് കെ.വി.കെയില്‍നിന്ന് സംരംഭകര്‍ക്ക് നല്‍കിയത്.
പച്ചയ്ക്കും പഴമായും ചക്ക സൂക്ഷിക്കുന്നതിനുള്ള നിര്‍ജലീകരണ വിദ്യയ്ക്കായിരുന്ന പരിശീലനത്തില്‍ പ്രാമുഖ്യം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചക്ക മുറിക്കുന്നതുമുതല്‍, അരിയുന്നതിനും, നിയന്ത്രിത പാകം ചെയ്യലും, നിര്‍ജലീകരണത്തിനുമെല്ലാമുള്ള പരിശീലനം പദ്ധതിയുടെ ഭാഗമായിരുന്നു. ഡ്രൈയര്‍, പാക്കിങ് സംവിധാനം എന്നിവയിലും പരിശീലനം നല്‍കി.. യൂണിറ്റ് ആരംഭിക്കുന്നതുവരെ എല്ലാവിധ സാങ്കേതിക പിന്തുണയും കെ.വി.കെ ലഭ്യമാക്കും. സംസ്‌കരിച്ചെടുത്ത ചക്കയുപയോഗിച്ച് ഭക്ഷ്യോല്‍പന്നങ്ങളുണ്ടാക്കുന്നതിനുള്ള അവസരവും പരിശീലനത്തിനെത്തിയവര്‍ക്ക് ലഭിച്ചിരുന്നു.
Share your comments