വനം വകുപ്പുമായി സഹകരിച്ച് 5000 ഹെക്ടറില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കാന്‍ സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്‍ ഒരുങ്ങുന്നു . തോട്ടണ്ടി ഉല്‍പ്പാദനം ലക്ഷം ടണ്ണായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതാണ് പദ്ധതിയെന്ന് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പുനലൂര്‍ തൊളിക്കോട് കശുമാവ് കര്‍ഷക സഹകരണസംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വന്തമായോ പാട്ടത്തിനോ ഭൂമിയുള്ളവരെല്ലാം കശുമാവ് തൈ നടണം. വനം വകുപ്പിന്റെ 18000 ഹെക്ടര്‍ സ്ഥലത്ത് ഏറ്റവും കൂടുതല്‍ ഉള്ള അക്കേഷ്യ മരങ്ങള്‍ക്ക് പകരം കശുമാവ് നട്ടുപിടിപ്പിച്ചാല്‍ കേരളത്തിന് കശുവണ്ടി വ്യവസായരംഗത്തെ പ്രതിസന്ധി പരിഹരിക്കാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ കശുമാവ് തൈകള്‍ വിതരണം ചെയ്യാന്‍ നടപടി തുടങ്ങിയതായും 13 കോടി രൂപ കശുമാവ് കൃഷിക്കായി വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. കാഷ്യു ആന്‍ഡ് സ്‌പൈസസ് വേള്‍ഡിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു.
Share your comments