സെക്ഷൻ ഓഫീസിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുതന്നെ സേവനങ്ങൾക്കായി ഓൺലൈനായി അപേക്ഷ നൽകാൻ കഴിയുന്നതടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
ഉപയോക്താവിന് ഉടമസ്ഥാവകാശം, താരിഫ്, മീറ്റർ, ഫേസ്, കണക്ടഡ് ലോഡ് എന്നിവക്കാണ് ഇനി ഓൺലൈൻ സേവനം. ഉപയോക്താവ് അപേക്ഷ ഓൺലൈനായി നൽകിയാൽ മതി. അപേക്ഷയുടെ പുരോഗതി ഇമെയിൽ, എസ്‌എംഎസ് വഴി അറിയാം. ഉദ്യോഗസ്ഥർ വീട്ടിൽ എത്തുന്ന തീയതിയും സമയവും അറിയിക്കും.
സെക്ഷൻ ഓഫീസ് സന്ദർശനത്തിന് മുൻകൂട്ടി സമയം ബുക്ക് ചെയ്യാൻ ‘ഇ–സമയം’ എന്ന പേരിൽ വെർച്വൽ ക്യു സംവിധാനവും തയ്യാറായി. കേശവദാസപുരം, വെള്ളയമ്പലം സെക്ഷൻ ഓഫീസുകളിൽ വെർച്വൽ ക്യു പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു.
കണ്ടെയ്ന്മെൻ്റ് സോണുകളിൽ ഉപയോക്താക്കൾക്ക് മീറ്റർ റീഡിങ് സ്വയം എടുക്കാം. റീഡിങ് എടുത്തശേഷം കെഎസ്‌ഇബി മൊബൈൽ നമ്പർ, ഇമെയിൽ മുഖേന നൽകുന്ന ലിങ്കിൽ നൽകണം. റീഡിങ് ഫോട്ടോയും സമർപ്പിക്കാം. ഇതനുസരിച്ചുള്ള വൈദ്യുതി ബിൽ ഉപയോക്താവിന് ലഭിക്കും.
കെഎസ്‌ഇബിയുടെ കീഴിലുള്ള ഡാമുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റും തയ്യാറായി. കെഎസ്‌ഇബി ജീവനക്കാർക്കായി ടീം എന്ന പേരിൽ മൊബൈൽ ആപ്പും ഒരുക്കും. എസ്റ്റിമേറ്റ്, മെഷർമെൻ്റ് വിവരങ്ങൾ ഫീൽഡിൽ നിന്ന് തത്സമയം ആപ്പ് വഴി ജീവനക്കാർക്ക് നൽകാം.
Share your comments