<
  1. News

KSFE പഞ്ചായത്തുകളിലേക്കും, സ്റ്റാര്‍ട്ടപ്പുകൾക്ക് venture capital fund നൽകും

മൈക്രോ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സേവനം എളുപ്പത്തില്‍ ലഭ്യമാകും. സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങാനാണ് KSFE ലക്ഷ്യമിടുന്നതെന്നും ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

Anju M U
ksfe
KSFE പഞ്ചായത്തുകളിലേക്കും, സ്റ്റാര്‍ട്ടപ്പുകൾക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് നൽകും

സംസ്ഥാനത്ത് ആയിരം ബ്രാഞ്ചുകള്‍ തുടങ്ങാനാണ് KSFE ലക്ഷ്യമിടുന്നതെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. പഞ്ചായത്തുകളിലേക്ക്‌ KSFEയുടെ പ്രവർത്തനം വിപുലീകരിക്കുമെന്നും കോഴിക്കോട് ജില്ലയിലെ ആദ്യ മൈക്രോ ബ്രാഞ്ചിന്റെ ഉദ്ഘാടനം നന്തിയില്‍ നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ:  തെരുവ് നായ വിഷയത്തിൽ സർക്കാരിനൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും

മൈക്രോ ബ്രാഞ്ചുകള്‍ തുടങ്ങുന്നതിലൂടെ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സ്വര്‍ണ പണയ വായ്പ ഉള്‍പ്പെടെ സേവനം എളുപ്പത്തില്‍ ലഭ്യമാകും. ആളുകള്‍ക്ക് വായ്പ ലഭിക്കാനും ചിട്ടി ഫണ്ട് പദ്ധതികളില്‍ ചേരാനും ഇത്തരം മൈക്രോ ബ്രാഞ്ചുകള്‍ സഹായിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകളുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിൽ KSFE പങ്കാളിയാകും

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് നല്‍കാനും കെഎസ്എഫ്ഇ പദ്ധതിയിടുന്നുണ്ട്. നേരത്തെ, കെഎസ്എഫ്ഇയുടെ കോഴിക്കോട് റൂറല്‍ റീജണല്‍ ഓഫീസും താമരശ്ശേരി ശാഖയുടെ നവീകരിച്ച ഓഫീസും ഉദ്ഘാടനം ചെയ്തുകൊണ്ട് ഗ്രാമങ്ങളില്‍ കൂടുതല്‍ ശാഖകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യസ്ഥാപനങ്ങളുടെ ചൂഷണത്തിൽ നിന്ന്‌ സാധാരണക്കാരെ സംരക്ഷിക്കുന്നതിന് KSFEയുടെ പ്രവർത്തനം ഗ്രാമീണമേഖലയിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നത് സഹായകരമാകും. ഇതിന്റെ ഭാഗമായാണ്‌ മലയോരമേഖലയിൽ റീജിയണൽ ഓഫീസ്‌ പ്രവർത്തനം ആരംഭിച്ചത്‌.

പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽ എത്തിയതിന് ശേഷം മാത്രം 900ത്തിൽ കൂടുതൽ നിയമനം KSFEയിൽ നടത്തിയെന്ന് മന്ത്രി പറഞ്ഞു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ KSFE പങ്കാളിയാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയായി. മൂടാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാര്‍ എം.കെ മോഹനന്‍, ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്തംഗം സുഹറ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. KSFE ചെയര്‍മാന്‍ കെ. വരദരാജന്‍ സ്വാഗതവും മാനേജിങ് ഡയറക്ടര്‍ വി.പി സുബ്രഹ്‌മണ്യന്‍ നന്ദിയും പറഞ്ഞു.

KSFE ചിട്ടികൾ

സുരക്ഷിതവും നേട്ടമുണ്ടാക്കുന്നതുമായ നിക്ഷേപങ്ങൾക്കായി ഏതൊരാൾക്കും ആശ്രയിക്കാവുന്നതാണ് KSFE ചിട്ടികൾ. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുളളതാണ് ഇവയെന്നത് ഒരു സവിശേഷതയാണ്. ചിട്ടി വിളിക്കാതെ തന്നെ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ അതിൽ നിന്ന് 10–12 ശതമാനം നേട്ടമുറപ്പിക്കാനാകും. മാത്രമല്ല, ചിട്ടിയിൽ നിന്ന് ടിഡിഎസ് (TDS) ഈടാക്കാറുമില്ല. അതുകൊണ്ട് തന്നെ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഇവ വളരെ ആകർഷണീയമാണ്.

ബന്ധപ്പെട്ട വാർത്തകൾ: KSFE മൾട്ടി ഡിവിഷൻ ചിട്ടി: 10,000 രൂപ മാസ അടവിൽ, 120 മാസത്തേക്കുള്ള 11.4 ലക്ഷം രൂപ ഒറ്റ മാസം കൊണ്ട് നേടാം

English Summary: KSFE will launch micro branches in panchayats, provide venture capital funds to Panchayats and startups

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds