നാളെ മുതൽ കെ എസ് ആർ ടി സി KSRTC ജില്ലകൾക്കുള്ളിൽ സർവീസ് നടത്തും....
രാവിലെ 7 മുതൽ 11 വരെയും, വൈകിട്ട് നാല് മുതൽ ഏഴ് വരെയും സർവീസ് നടത്തും.മറ്റ് സമയങ്ങളിൽ യാത്രക്കാർ ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആവശ്യങ്ങൾ അനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കും
കോവിഡ് 19: ബസ്സ് യാത്രക്കാര്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ജില്ലാ മെഡിക്കൽ ഓഫീസർ നൽകി
? യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുക.
? ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളിലും ബസ്സില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൃത്യമായ സാമുഹിക അകലം പാലിക്കുക.
? ബസ്സ് യാത്രയ്ക്കു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ ഉപയോഗിച്ച് അണു നശീകരണം നടത്തുകയോ ചെയ്യുക.
? വൃത്തിയാക്കാത്ത കൈകള്‍ കൊണ്ട് വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളില്‍ തൊടരുത്.
? ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയരുത്.
? പനി, ചുമ, തുമ്മല്‍, ജലദോഷം എന്നിവയുള്ളപ്പോള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുക.
? യാത്രാക്കൂലി കൃത്യം ചില്ലറയായി കൈയ്യില്‍ കരുതുക.. അതുവഴി ആനാവശ്യ സ്പര്‍ശനങ്ങളും രോഗ പകര്‍ച്ചാ സാധ്യതയും ഇല്ലാതാക്കാം.
? യാത്രക്കാര്‍ വാഹന ഭാഗങ്ങളില്‍ അനാവശ്യ സ്പര്‍ശനം ഒഴിവാക്കുക.
? ബസ്സ് യാത്രക്കു ശേഷം വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ പ്രത്യേകം കഴുകുകയും സോപ്പുപയോഗിച്ച് വൃത്തിയായി കുളിക്കുകയും ചെയ്യുക.
? പത്തു വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍, 70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കുക.
Share your comments