കെ.ടി.ഡി.എസ് സ്റ്റാർട്ടപ്പ് വില്ലേജുകൾ ആരംഭിക്കുന്നു

Friday, 23 February 2018 12:21 PM By KJ KERALA STAFF
കേരള ടൂറിസം ഡെവലപ്മെൻറ് സൊസൈറ്റി (കെടിഡിഎസ്) കൃഷിയും ടൂറിസവും സംയോജിപ്പിച്ചു സ്റ്റാർട്ടപ്പ് വില്ലേജുകൾ ആരംഭിക്കുന്നു.കണ്ണൂർ–കാസർകോട് ജില്ലകളിലായി 20 സ്ഥലങ്ങളിലാണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഗ്രി ടൂറിസം സ്റ്റാർട്ടപ്പ്  ആരംഭിക്കുന്നത്. ഓരോ വില്ലേജിലും 60 അംഗങ്ങളെ ഉൾപ്പെടുത്തി മാലിന്യമുക്ത ജൈവപച്ചക്കറിക്കൃഷി, മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണം, ടൂറിസം, വികസനം എന്നിവ നടപ്പാക്കും.  ഓരോ വില്ലേജിലും തിരഞ്ഞെടുക്കപ്പെടുന്ന  60 പേർക്കു ആദ്യഘട്ടത്തിൽ വീടിനോടു ചേർന്നു ജൈവകൃഷി ആരംഭിക്കുന്നതിനു പരിശീലനം നൽകും.

കൃഷിക്ക് ആവശ്യമായ വസ്തുക്കൾ കെടിഡിഎസ് യഥാസമയം കർഷകരിൽ എത്തിക്കും. ഇതിനായി ഓരോ വില്ലേജിലും മുഴുവൻസമയ സെക്രട്ടറിയെ നിയമിക്കും.കൃത്യമായി കൃഷിചെയ്യുന്നവർക്ക് അഞ്ചു വർഷം കൊണ്ട് ആദ്യത്തെ മുടക്കുമുതൽ കെടിഡിഎസ് തിരിച്ചുനൽകും. ഓരോ വർഷാരംഭത്തിലും കർഷകനു ലഭിക്കേണ്ട തുക അതതു ബാങ്കുകളിൽ നിക്ഷേപിക്കും. കൃത്യമായി കൃഷിചെയ്തു വിജയിപ്പിക്കുന്നവരുടെ വായ്പയിലേക്ക് ഓരോ വർഷാവസാനവും ബാങ്ക് ഈ തുക വരവുവയ്ക്കുകയും  അഞ്ചുവർഷം കൊണ്ടു വായ്പയ്ക്കു തുല്യമായ തുക തിരിച്ചു ലഭിക്കുകയും ചെയ്യും.

വീടിനോടു ചേർന്ന് ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും ഉൽപാദിപ്പിക്കുകയും ഇവിടങ്ങളിൽ  വിനോദസഞ്ചാരികളെ താമസിപ്പിക്കാനുള്ള സൗകര്യം കൂടി ഏർപ്പെടുത്തുകയും ചെയ്യുന്നതോടെ കൃഷി നിലനിർത്തി ടൂറിസം രംഗത്തും സാമ്പത്തിക നേട്ടം കണ്ടെത്താൻ ഓരോ കുടുംബത്തിനും കഴിയും. സ്റ്റാർട്ടപ്പ് വില്ലേജിനോടു ചേർന്ന് ആഗ്രി പാർക്കുകളും ആരംഭിക്കും. ഇതിലൂടെ കർഷകരുടെ ഉൽപന്നങ്ങൾ വിൽക്കാനും സാധിക്കും. കൃഷിക്ക് ആവശ്യമായ വായ്പ നൽകാൻ രണ്ടു ജില്ലകളിലുമായി 20 സഹകരണ ബാങ്കുകൾ സന്നദ്ധമായിട്ടുണ്ട്. വായ്പ ആവശ്യമുള്ളവർ അതതു സഹകരണ ബാങ്കുകളിൽ പേരു റജിസ്റ്റർ ചെയ്യണമെന്ന്  ഭാരവാഹികൾ അറിയിച്ചു.

CommentsMore from Krishi Jagran

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കാര്‍ഷികരംഗത്തിന്റെ പുനരുജ്ജീവനത്തിന് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിംഗ് പരീക്ഷിക്കണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍  കാര്‍ഷികമേഖലയ്ക്ക് ഗുണകരമാകുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ആന്ധ്രാ പ്രദേശിലെ ഗോദാവരി മേഖലയില്‍ ഈ കൃഷി സമ്പ്രദായത്തെ നേരിട്ടുകണ്ട് പഠിക്കുന്നതിന് താനും കാര്‍ഷിക വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തിയിര…

November 19, 2018

കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി

 കാര്‍ഷിക മേഖലയ്ക്ക് ലോക ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച നടത്തി കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ലോകബാങ്ക് പ്രതിനിധികളുമായിപ്രളയാനന്തര കാര്‍ഷിക മേഖലയുടെ പുനര്‍ജ്ജനിയ്ക്കായ് വേള്‍ഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാര്‍ഷിക വികസന പദ്ധതികളെക്കുറിച…

November 19, 2018

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി

ആനകൾക്കായ്‌ മഥുരയില്‍ ഒരാശുപത്രി ആനകൾക്കായ്‌ ഇന്ത്യയിലെ ആദ്യത്തെ ആശുപത്രി മഥുരയില്‍ തുറന്നു. വനം വകുപ്പും വൈല്‍ഡ് ലൈഫ് എസ്.ഒ.എസ് എന്ന എന്‍.ജി.ഒയും ചേര്‍ന്നാണ് മഥുരയിലെ ഫറയിൽ ആശുപത്രിനിര്‍മ്മിച്ചിരിക്കുന്നത്. 12, 000 ചതുരശ്രയടി സ്ഥലത്താണ് നാല…

November 19, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.