കോട്ടയം: അഭ്യസ്തവിദ്യരായ ഐടിഐ പോളിടെക്നിക്, ബിരുദ, യോഗ്യതയുള്ള യുവതി യുവാക്കൾക്ക് തൊഴിൽസഹായ ട്രെയിനിങ് പ്രോഗ്രമുമായി കുടുംബശ്രീ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് പള്ളം ബ്ലോക്ക് സെന്ററിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇതിലൂടെ 18നും 35 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് സോഫ്റ്റ് സ്കിൽ പരിശീലനം നൽകകുകയും അതുവഴി ജോലി നേടിയെടുക്കാൻ പ്രാപ്തരാക്കുകയുമാണ് കുടുംബശ്രീയുടെ കണക്ട് ടു വർക്ക് പദ്ധതിയുടെ ലക്ഷ്യം.
ASAP (അസാപ്) (അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം )മുമായി സഹകരിച്ചു ജില്ലയിലെ 11 ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെട്ട 11 സിഡിഎസ്സികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോക്ക് അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ ബ്ലോക്കിലെ എല്ലാ പഞ്ചായത്തു കളിൽ നിന്നും തിരഞ്ഞെടുത്ത 35പേർക്ക് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകും.In the first phase, training will be imparted to 35 persons selected from all the panchayats in the block under the block-wise scheme.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷഫോമിനുമായി അടുത്തുള്ള കുടുംബശ്രീ ഓഫീസിൽ ബന്ധപ്പെടുക:9744582963
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കോടമഞ്ഞ് കാണാൻ കൂരുമലയിലേക്ക് പോന്നോളൂ....
Share your comments