നെല്ല് വിപണനത്തിനായി സംസ്ഥാനത്തൊട്ടാകെ കമ്പനികള്‍ സ്ഥാപിക്കാനാണ് കുടുബശ്രി തീരുമാനം വിവിധ സ്ഥലങ്ങളില്‍ കുടുബശ്രീ യൂണിറ്റുകള്‍ നിലവില്‍ മാര്‍ക്കറ്റില്‍ അരിഎത്തിക്കുന്നുണ്ട്. അതിന് ഏകീകൃത സ്വാഭാവം മേഖല കേന്ദ്രീകരിച്ച് കമ്പനികള്‍ എത്തും.
ജൈവ അരിയുടെ രുചിയുമായി കുടുംബശ്രീയുടെ നടത്തറ റൈസ് വിപണിയിലെത്തിയത് നേട്ടമായിരുന്നു. തൃശൂര്‍ ജില്ലയിലെ കുടുംബശ്രീ മിഷനായിരുന്നു നെല്ല് സംഭരണ പദ്ധതി തയാറാക്കിയത്. കൊഴുക്കുള്ളിയിലെ വിജയ് ജെഎല്‍ജി ഗ്രൂപ്പാണ്. മൂന്ന് ഏക്കര്‍ തരിശ് ഭൂമി ഏറ്റെടുത്ത് പട്ടാമ്പി ചെമ്പന്‍ എന്ന വിത്ത് സംഭരിച്ച് കൃഷിയിറക്കിയത്.
അരി വിപണിയിലെത്തിക്കാന്‍ നടത്തറ റൈസ് സംരംഭ ഗ്രൂപ്പ് എന്ന പേരില്‍ അവര്‍ ജെഎല്‍ജി ഗ്രൂപ്പുണ്ടാക്കുകയായിരുന്നു.ഹരിതച്ചട്ടം പാലിച്ച് തുണി സഞ്ചിയില്‍ അഞ്ചു കിലോ വീതം 60 രൂപ നിരക്കിലാണ് വിപണനം നടത്തുന്നത്. ഇത്തരത്തില്‍ വിവിധ ഭാഗങ്ങളില്‍ നീക്കം നടന്നിരുന്നു ഇതിനെ തുടര്‍ന്നാണ് പ്രൊഫഷണലായ നീക്കം.
കുത്തകളോട് മത്സരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണയില്‍ എത്തിക്കുന്നതിനു പകരം കേരള വിപണിയില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളിലാണ് ഇത്തവണ കുടുബശ്രീയുടെ ശ്രദ്ധ.
പച്ചക്കറികളും ഒപ്പം പഴങ്ങളും വിപണിയില്‍ എത്തിക്കാന്‍ 10,000 ഹെക്റ്ററില്‍ ജൈവകൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനായി 243.22 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. കോഴിക്കോട്ട് നടന്ന കുടുംബശ്രീ സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ ജൈവകൃഷി വ്യാപിപ്പിക്കാനുള്ള കരട് രേഖ തയാറാക്കി. ഉന്നതതല യോഗത്തിനുശേഷം ഈ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാക്കുവാനാണ് നീക്കം .
സംസ്ഥാനത്തെ ഒരു ലക്ഷം ഏക്കറിന് മുകളില്‍ 60,000 സംഘങ്ങളിലായി കുടുബശ്രീ ഇപ്പോള്‍ സംഘകൃഷി നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇടങ്ങളിലേക്ക് ജൈവകൃഷി എന്ന ആലോചന വരുന്നത്. വിളവെടുത്ത ഉത്പന്നങ്ങള്‍ കുടുംബശ്രീ ചന്തകള്‍ വഴി വിറ്റഴിക്കുവാനാണ് തീരുമാനം.
Share your comments