കോഴിയിറച്ചി വിപണിയിൽ എത്തിക്കാൻ കുടുംബശ്രീ ചിക്കൻറെ 51 യൂണിറ്റുകൾ തൃശൂർ ജില്ലയിൽ ആരംഭിക്കും. ഇതിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു ഒരു ദിവസം പ്രായമായ കോഴി കുഞ്ഞുങ്ങളെയാണ് സർക്കാർ ഹാച്ചറികൾ വഴി യൂണിറ്റുകആൾക്ക് വിതരണം ചെയ്യുക. കോഴി വളർത്താൻ ഷെഡ്ഡും അടിസ്ഥാന സൗകര്യങ്ങളുമുള്ള യൂണിറ്റുകൾക്ക് ആയിരം കോഴിക്കുഞ്ഞുങ്ങളെ നൽകും. നാല്പത്തഞ്ചു ദിവസം പ്രായമായ കോഴികളെ കുടുംബശ്രീ മീറ്റ് സ്റ്റാളുകൾ വഴി വില്പന നടത്തും. ഏജൻസിയുടെ സഹായത്തോടെ ഫാമുകൾ നടത്തുന്നവർക്ക് കുടുംബശ്രീയുമായി ചേർന്ന് പ്രവർത്തിക്കാനുമുള്ള സൗകര്യവും നൽകും.കോഴിയെ വളർത്താൻ സി.ഡി.എ.സ് വഴി നാലു ശതമാനം പലിശക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. ഇറച്ചിക്കോഴി വിപണികൾ തുറക്കാൻ രണ്ടു ലക്ഷം രൂപവരെയാണ് ധനസഹായം. ആയിരം കോഴിയെ വളർത്താൻ അറുപതു സെനറ്റ് സ്ഥലം ആവശ്യമാണ് അതിനാൽ ജില്ലയിലെ ഗ്രാമീണ മേഖലകളിലാണ് യൂണിറ്റുകൾ ആരംഭിക്കുന്നത് ജില്ലാപഞ്ചായത്തിന്റെ ഒലൂർ ഹാച്ചറിയിൽ നിന്നാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക.അറുപതിനായിരം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. കോഴി ഇറച്ചിയിലെ മൈക്രോ ന്യൂട്രിയന്റ്‌സ് നിലനിർത്തുന്ന രീതിയിലായിരിക്കും ഇറച്ചി വില്പനക്കു എത്തുക കോഴികോഴിത്തീറ്റ ഉത്പാദിപ്പിക്കാനും കുടുംബശ്രീക്കു പദ്ധതിയുണ്ട് ജനുവരിയോടെ 87 രൂപ നിരക്കിൽ കുടുംബശ്രീ ചിക്കെൻ വിപണിയിൽ എത്തിക്കാനാണ് പദ്ധതി.
Share your comments