ആയുർവേദ മരുന്ന് നിര്മാണത്തിനു ആവശ്യമായ 12 പച്ചമരുന്നുകളുടെ കൃഷി കുടുംബശ്രീ ഏറ്റെടുക്കുന്നു.മറ്റത്തൂർ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുമശ്രീ ജില്ലാമിഷൻ ഔഷധ വനം എന്നുപേരിട്ടിരിക്കുന്ന പദ്ധതിപ്രകാരം ഉദ്പാദിപ്പിക്കുന്ന പച്ചമരുന്നുകൾ കേരളത്തിലെ ആയുർവേദ ആശുപത്രികൾക്കും, പച്ചമരുന്ന് നിർമാതാക്കൾക്കും നൽകാനാണ് ഉദ്ദേശിക്കുന്നത് സൊസൈറ്റിയുമായി ചേർന്നു കുടുബശ്രീ ജില്ലാമിഷൻ 2009 ഇൽ ആരംഭിച്ച കദളീവനം പദ്ദതി വൻ വിജയമായിരുന്നു. ഗുരുവായൂർ അമ്പലത്തിലേക്ക് 8 വർഷത്തോളമായി സ്ഥിരമായി കദളിപ്പഴം നൽകുന്നത് മറ്റത്തൂർ ലേബർ സർവീസ് സൊസൈറ്റിയാണ്. മഞ്ഞൾ, കച്ചോലം,കുറുന്തോട്ടി, ആടലോടകം എന്നിവ പരീക്ഷണാടിസ്ഥാനത്തിൽ സൊസൈറ്റി കൃഷി ചെയ്തിരുന്നു. കേരളം വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് വഴി വിത്ത് ലഭ്യമാക്കി വൻതോതിൽ കൃഷി ചെയ്യാനാണു ഉദ്ദേശിക്കുന്നത്. പുതുക്കാട് മണ്ഡലത്തിൽ മാത്രം ച്യ്തിരുന്ന പദ്ദതി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം. സംസ്ഥാനത്തു ആവശ്യമായ പച്ചമരുന്നുകൾ നാട്ടിൽ ലഭ്യമല്ലാത്തതിനാൽ പുറത്തുനിന്നും കൊടുവരികയാണ് ഈ സാഹചര്യത്തിൽ കുടുംബശ്രീ ജില്ലാമിഷൻറെ പദ്ദതിക്കു പ്രാധാന്യം ഏറുന്നു.
കുടുംബശ്രീ പച്ചമരുന്ന് കൃഷിയിലേക്ക്
ആയുർവേദ മരുന്ന് നിര്മാണത്തിനു ആവശ്യമായ 12 പച്ചമരുന്നുകളുടെ കൃഷി കുടുംബശ്രീ ഏറ്റെടുക്കുന്നു.മറ്റത്തൂർ ലേബർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Share your comments