ജൈവ സർട്ടിഫിക്കറ്റോടെ വിഷരഹിത പച്ചക്കറി-ഫല വർഗങ്ങൾ വിപണിയിലെത്തിക്കാൻ കൂട്ടുകൃഷിയിലേക്കിറങ്ങുകയാണ് കുടുംബശ്രീ. 28,059 കുടുംബശ്രീ അംഗങ്ങളാണ് 2186 ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കുന്നത്.ഇവർക്ക് നാഷണൽ സെന്റർ ഓഫ് ഓർഗാനിക് ഫാമിങ് നൽകുന്ന പാർട്ടിസിപ്പേറ്ററി ഗാരന്റി സിസ്റ്റം സർട്ടിഫിക്കേഷൻ നൽകും.
കഴിഞ്ഞ ഏപ്രിലിൽ തയ്യാറാക്കിയ പദ്ധതിയിൽ 10,000 ഹെക്ടറിൽ ജൈവകൃഷി നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൻ്റെ ഭാഗമായി കൃഷിചെയ്യുന്ന കുടുംബശ്രീ സംഘത്തിന് പത്തുശതമാനം ഇൻസെന്റീവ് ലഭിക്കും. ജൈവകൃഷിയിൽ ഉൾപ്പെടുന്ന 100 കുടുംബശ്രീ യൂണിറ്റുകളെ ചേർത്ത് ബ്ലോക്ക് തലത്തിൽ ക്ലസ്റ്റർ രൂപവത്കരിക്കും. ഈ ക്ലസ്റ്ററിലുള്ള അഞ്ചുമുതൽ 20 വരെ അംഗങ്ങളെ പ്രാദേശിക ഗ്രൂപ്പുകളാക്കി മാറ്റിയാണ് കൃഷി നടത്തുന്നത്. ഓരോ ക്ലസ്റ്ററിനും പ്രത്യേകം കോ-ഓർഡിനേറ്റർമാരെയും നിയമിക്കും.
മൂന്നുവർഷത്തിനകം ജൈവ സർട്ടിഫിക്കറ്റ് കുടുംബശ്രീക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇത് ലഭിച്ചാൽ ജൈവ ഉത്പന്നങ്ങൾ കുടുംബശ്രീക്ക് വിപണിയിലിറക്കാനാകും. 14 ജില്ലകളിലുമായി 4910 പ്രാദേശിക ഗ്രൂപ്പുകളാണ് ഇതുവരെ രൂപവത്‌കരിച്ചിട്ടുള്ളത്.ഏറ്റവും കൂടുതൽ ഗ്രൂപ്പുകളുള്ളത് തൃശ്ശൂരിലാണ്-1009 എണ്ണം. 75 ഗ്രൂപ്പുകളുള്ള മലപ്പുറമാണ് പിന്നിൽ. അതേസമയം, കൃഷിയിടം കൂടുതലുള്ളത് കാസർകോട്ടാണ്- 209 ഹെക്ടർ. കുറഞ്ഞ പ്രാദേശിക ഗ്രൂപ്പുകളുള്ള മലപ്പുറത്ത് 198 ഹെക്ടറിൽ കൃഷി നടത്തുന്നുണ്ട്.
വിഷരഹിത പച്ചക്കറിക്കായി കുടുംബശ്രീ കൂട്ടുകൃഷിയിലേക്ക്
ജൈവ സർട്ടിഫിക്കറ്റോടെ വിഷരഹിത പച്ചക്കറി-ഫല വർഗങ്ങൾ വിപണിയിലെത്തിക്കാൻ കൂട്ടുകൃഷിയിലേക്കിറങ്ങുകയാണ് കുടുംബശ്രീ. 28,059 കുടുംബശ്രീ അംഗങ്ങളാണ് 2186 ഹെക്ടർ സ്ഥലത്ത് കൃഷിയിറക്കുന്നത്.
Share your comments