അജാനൂര്‍ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തില്‍ അന്നം അമൃതം എന്ന പേരില്‍ നാടന്‍ കുത്തരി വിപണിയിലിറക്കി. കുടുംബശ്രീ കാര്‍ഷീക വികസന പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനയുടെ ഭാഗമായാണ് അരി ബ്രാന്‍ഡിംഗ് ചെയ്തത്. സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 66 മഹിളാ സംഘകൃഷി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് 32 ഹെക്ടര്‍ സ്ഥലം കൃഷി ചെയ്തത്. നെല്ല് സി ഡി എസ്സിന്റെ നേതൃത്വത്തില്‍ സംഭരിച്ച് അരിയാക്കി.
രാസകീടനാശിനി പ്രയോഗങ്ങള്‍ ഒന്നും ഇല്ലാതെ സുരക്ഷിതമായ നാടന്‍ പച്ചരി, പുഴുക്കലരി, പ്രമേഹരോഗികള്‍ക്ക് പോലും ഉപയോഗിക്കാവുന്ന തവിടുകളയാത്ത അരിയും ലഭ്യമാണ്. വിപണന ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ നിര്‍വ്വഹിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ കെ പി രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. എം പി രാഘവന്‍, കെ സതി, ബഷീര്‍ വെളളിക്കോത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സുജാത കെ എന്നിവര്‍ സംസാരിച്ചു.
Share your comments