തൃശ്ശൂർ: വിഷരഹിത പച്ചകറികളും പഴങ്ങളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടി പാറളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് നേച്ചര്‍ ഫ്രഷ് എന്ന പേരില്‍ വെജിറ്റബിള്‍ കിയോസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു.
വെജിറ്റബിള്‍ കിയോസ്‌കിന്റെ ഉദ്ഘാടനം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ രജനി ഹരിഹരന്‍ അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ ആദ്യവില്‍പ്പന നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. എ. കവിത പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പ്രമോദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് മാസ്റ്റര്‍, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിദ്യ നന്ദനന്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത മണി,
പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ മിനി വിനയന്‍, ജൂബി മാത്യു, സിബി സുരേഷ്, പഞ്ചായത്ത് സെക്രട്ടറി ടി. സത്യന്‍, സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ സുനിത പ്രദീപ്, ഉപജീവന ഉപസമിതി കണ്‍വീനര്‍ രേഖ സാഗര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments