കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിനായി കുടുംബശ്രീ ജില്ലാമിഷൻ ആരംഭിക്കുന്ന കുടുംബശ്രീ ബസാറിലേക്ക് സ്റ്റോർ മാനേജർ കം അക്കൗണ്ടന്റ് (യോഗ്യത: ബികോം / തത്തുല്യം, അക്കൗണ്ടിംഗിൽ രണ്ട് വർഷം പ്രവൃത്തി പരിചയം, ടാലി ടാക്സ് ഫയലിംഗ്), സെല്ലിംഗ് സ്റ്റാഫ് (യോഗ്യത:പ്ലസ് ടു / തത്തുല്യം) തസ്തികകളിലേക്ക് ബാലുശ്ശേരി ബ്ലോക്കിലെ സ്ഥിര താമസക്കാരായ വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ള കടലാസിൽ എഴുതിയ അപേക്ഷകൾ വിശദമായ ബയോഡാറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ മിഷൻ കോ-ഓഡിനേറ്റർക്ക് ഫെബ്രുവരി 20നകം സമർപ്പിക്കേണ്ടതാണ്. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാംഗം എന്നിവർക്ക് മുൻഗണന. വിവരങ്ങൾക്ക് ഫോൺ: 0495 2373678.
എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
എറണാകുളത്ത് എസ്. സി പ്രൊമോട്ടർ അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് / മുൻസിപ്പാലിറ്റി/ കോർപറേഷൻ ഓഫീസുകളിലേക്ക് പ്രൊമോട്ടർ ആയി നിയമിക്കുന്നതിന് അർഹരായ പട്ടിക ജാതി വിഭാഗത്തിൽ പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : പട്ടികജാതി വിഭാഗത്തിൽ പെടുന്നവർ ആയിരിക്കണം കുറഞ്ഞ വിദ്യാഭ്യാസം: +2 അല്ലെങ്കിൽ തത്തുല്യം.
പ്രായ പരിധി : 18 മുതൽ 30 വയസ് വരെ. ഗ്രാമപഞ്ചായത്ത് /മുൻസിപ്പാലിറ്റി /കോർപറേഷൻ ഓഫീസുകളിലേക്ക് നിയമിക്കുന്നതിന് അതാതു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ ഉള്ളവരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ യോഗ്യരായ ഉദ്യോഗാർഥികൾ ഇല്ലെങ്കിൽ സമീപ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ പട്ടികയിൽ ഉൾപ്പെട്ടവരെ നിയമിക്കുന്നതിനു പരിഗണിക്കും. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്. പ്രൊമോട്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടവർക്ക് സ്ഥിര നിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല. മുൻപ് പ്രമോട്ടർ ആയി പ്രവർത്തിക്കുകയും അച്ചടക്ക നടപടിയുടെ പേരിൽ പിരിച്ചു വിടുകയും ചെയ്തവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുകയില്ല.
ഈ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
താല്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിയുടെ പക്കൽ നിന്നും റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി : ഫെബ്രുവരി 28.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് / മുൻസിപ്പാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടണം.
Share your comments