കേരളത്തിലെ കുടുംബശ്രീ അയൽക്കൂട്ടത്തിലെ വനിതകൾക്ക് 174 രൂപ നിരക്കിൽ വാർഷിക പ്രീമിയം ഇൻഷുറൻസ് 'ജീവൻ ദീപം ഒരുമ' പദ്ധതി രംഗത്തിറക്കി കുടുംബശ്രീ. ഇതുവരെ, 11.28 ലക്ഷം പേർ, കുടുംബശ്രീ അയൽക്കൂട്ടത്തിലെ ഈ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായതായി മന്ത്രി എം. ബി. രാജേഷ് വെളിപ്പെടുത്തി. ഈ അയൽക്കൂട്ടങ്ങളിലെ എന്തെങ്കിലും ഒരു അംഗം സ്വാഭാവികമായോ, വാഹനാപകടം മൂലമോ മരിച്ചാൽ സാമ്പത്തിക സഹായം, അപകടത്തിൽ സ്ഥിരമായ അംഗ വൈകല്യം എന്നിവ ഉണ്ടായാൽ ആ വ്യക്തികൾക്കോ, കുടുംബങ്ങൾക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.
അയൽക്കൂട്ട അംഗങ്ങൾ ലിങ്കേജ് വായ്പയെടുത്ത ശേഷം, ആ ഒരംഗം മരണപ്പെട്ടാൽ ആ വ്യക്തിയുടെ വായ്പ ബാധ്യത ഇനി മറ്റു അംഗങ്ങൾ എറ്റേടുക്കേണ്ടതില്ല കുടുംബശ്രീയുടെ ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മരണപ്പെട്ട വ്യക്തിയ്ക്ക് ലഭ്യമായ ഇൻഷുറൻസ് തുകയിൽ നിന്ന് വായ്‌പ തുക അയൽക്കൂട്ടത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്നതാണ്. ബാക്കിയുള്ള തുക മരണപ്പെട്ട വ്യക്തിയുടെ അവകാശിയ്ക്കു ലഭിക്കുന്നതാണ്. കുടുംബശ്രീയും ലൈഫ് ഇൻഷുറൻസ് കോർപോർഷനും, സംസ്ഥാന ഇൻഷുറൻസ് വകുപ്പും സംയുക്തമായാണ് ഈ പദ്ധതി രൂപവത്കരിച്ചിട്ടുള്ളത്. കുടുംബശ്രീയുടെ ഓദ്യോഗിക യൂട്യൂബ് ചാനലിനു 1.39 ലക്ഷം സബ്സ്ക്രൈബേർസ് ആയെന്നും, ഇത് ഇനി 10 ലക്ഷത്തിലേക്ക് എത്തിക്കാനുള്ള യജ്ഞത്തിലാണെന്ന് മന്ത്രിയായ എം. ബി. രാജേഷ് അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: 200 രൂപ വരെയുള്ള യുപിഐ ഇടപാടുകൾ നടത്താൻ ഇനി UPI Lite
Pic Courtesy: Pexels.com
Source: www.kudumbasree.org
Share your comments