<
  1. News

കുടുംബശ്രീ മിഷൻ “സമഗ്രപദ്ധതി' -മൃഗസംരക്ഷ്മണ മേഖല സംരംഭങ്ങൾ: മാർഗ്ഗനിർദ്ദേശങ്ങൾ

കുടുംബശ്രീ മിഷൻ രൂപീകൃതമായതു മുതൽ സ്ത്രീകളുടെ സാമൂഹ്യ ശാക്തീകരണത്തോടൊപ്പം സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) പദ്ധതി മുഖാന്തിരം വരുമാനദായക പ്രവർത്തനങ്ങളായി വിവിധ മേഖലകളിലെ സംരംഭക പ്രവർത്തനങ്ങൾ വ്യക്തിഗത സംരംഭങ്ങൾ/ഗ്രൂപ്പ് സംരംഭങ്ങൾ എന്നിങ്ങനെ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

Arun T

കുടുംബശ്രീ മിഷൻ രൂപീകൃതമായതു മുതൽ സ്ത്രീകളുടെ സാമൂഹ്യ
ശാക്തീകരണത്തോടൊപ്പം സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) പദ്ധതി മുഖാന്തിരം വരുമാനദായക പ്രവർത്തനങ്ങളായി വിവിധ മേഖലകളിലെ സംരംഭക പ്രവർത്തനങ്ങൾ വ്യക്തിഗത സംരംഭങ്ങൾ/ഗ്രൂപ്പ് സംരംഭങ്ങൾ എന്നിങ്ങനെ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) സംരംഭങ്ങളിൽ ഭൂരിപക്ഷം
വരുന്ന കുടുംബശ്രീ അംഗങ്ങളും താൽപ്പര്യം പ്രകടിപ്പിക്കുന്നതും ഏറ്റെടുത്ത്
നടത്തി വരുന്നതും സ്ത്രീപക്ഷ-സ്ത്രീ സൗഹൃദ പ്രവർത്തനങ്ങളായ മൃഗസംരക്ഷണ മേഖല സംരംഭങ്ങളാണ്.

ഇപ്പോൾ എല്ലാ ജില്ലകളിലും കുടുംബശ്രീ ജില്ലാ മിഷനുകൾ വഴി സിഡിഎസ് തലത്തിൽ ഒരു ഗ്രൂപ്പിൽ 5 അംഗങ്ങളടങ്ങുന്ന ജെഎൽജി രൂപീകരിച്ച് സമഗ്ര ഗ്രൂപ്പ് സംരംഭങ്ങളായി മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വരുന്നു. ആടുഗ്രാമം പദ്ധതിയിൽ ഒരു ഗുണഭോക്താവിന് 5 ആട്ടിൻകുട്ടികൾ എന്ന - രീതിയിൽ ചുരുങ്ങിയത് 5 യൂണിറ്റുകളായും,
ക്ഷീരസാഗരം പദ്ധതിയിൽ ഒരു ഗുണഭോക്താവിന് 2 കറവപ്പശുക്കൾ എന്ന രീതിയിൽ ചുരുങ്ങിയത് 2 ഗ്രൂപ്പുകൾ എന്ന രീതിയിലുമാണ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികൾ രണ്ടിനും ബാങ്ക് ലോൺ, ഗുണഭോക്തൃ വിഹിതം എന്നിവയ്ക്കൊപ്പം കുടുംബശ്രീ മിഷൻ
ധനസഹായമായി ഒരു ഗുണഭോക്താവിന് 10,000 രൂപയുമാണ് ഇപ്പോൾ അനുവദിച്ചു വരുന്നത്.

ഭക്ഷ്യസുരക്ഷ  (Food Security & Food Safety) ലക്ഷ്യമാക്കി സംശുദ്ധമായ പാൽ, മുട്ട, ഇറച്ചി എന്നിവകളുടെ ഉത്പാദനവും, സ്വയം പര്യാപ്തതയും, കുടുംബശ്രീ അംഗങ്ങൾക്ക് അധികവരുമാനവും മുൻനിർത്തി വരും ദിനങ്ങളിൽ നിലവിലുള്ള രണ്ട് പദ്ധതികൾക്കൊപ്പം സമഗ മാംസോത്പാദന പദ്ധതി മൂഖേന പോത്തുകുട്ടി/മുരിക്കൂട്ടി പന്നിപരിപാലനം എന്നിവയും സമഗ്ര അടുക്കളത്തോട്ട മുട്ടകോഴി പരിപാലനം, സമഗ്ര താറാവ് വളർത്തൽ
എന്നിവയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

സാമൂഹ്യ സംഘടനാ സംവിധാനങ്ങളായ ജില്ലാ കൺസൾട്ടന്റ്, മപ്രകാ - എന്റർപ്രൈസസ് കൺസൾട്ടന്റ് (MEC), റിസോഴ്സ് പേഴ്സൺ(RP), എന്നിവർ വഴി നടപ്പിലാക്കുന്ന പദ്ധതി രൂപീകരണം, പരിശീലനം, പദ്ധതി നടപ്പാക്കൽ, മോണിറ്ററിംഗ് എന്നിവ കുടുംബശ്രീ ആർഎംഇ സംരംഭങ്ങളുടെ എടുത്തു പറയത്തക്ക
സവിശേഷതകളാണ്.

കുടുംബശ്രീ അംഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും
അവർക്ക് അധിക വരുമാനം ഉറപ്പു വരുത്തുകയുമാണ് ഈ പദ്ധതികളിലൂടെ
ലക്ഷ്യമിടുന്നത്. 

പദ്ധതി വിവരം

ക്ഷീരസാഗരം പദ്ധതി

ഒരാൾക്ക് - 2 കറവപ്പശുക്കൾ 
പദ്ധതി വിഹിതം 125000, ബാങ്ക് ലോൺ സബ്സിഡി തുക - 118750
ഗുണഭോക്തൃ വിഹിതം - 6250, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 43750

5 പേർക്ക് - 10 കറവപ്പശുക്കൾ 
പദ്ധതി വിഹിതം 625000, ബാങ്ക് ലോൺ സബ്സിഡി തുക - 593750
ഗുണഭോക്തൃ വിഹിതം - 31250, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 218750

ആടുഗ്രാമം പദ്ധതി

ഒരാൾക്ക് - 4 ആട്ടിൻകുട്ടികൾ പദ്ധതി

- പദ്ധതി വിഹിതം 30000, ബാങ്ക് ലോൺ സബ്സിഡി തുക - 28500
ഗുണഭോക്തൃ വിഹിതം - 1500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 10000

5 പേർക്ക് - 20 ആട്ടിൻകുട്ടികൾ -
പദ്ധതി വിഹിതം 150000, ബാങ്ക് ലോൺ സബ്സിഡി തുക - 142500
ഗുണഭോക്തൃ വിഹിതം - 7500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 50000

മാംസ സുരക്ഷാ പദ്ധതി 

ഒരാൾക്ക് - 2 പോത്തുകുട്ടി, 3 മൂരിക്കുട്ടി, 5 പന്നി
പദ്ധതി വിഹിതം 30000, ബാങ്ക് ലോൺ സബ്സിഡി തുക - 28500
ഗുണഭോക്തൃ വിഹിതം - 1500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 10000

5 പേർക്ക് - 10 പോത്തുകുട്ടി, 15 മൂരിക്കുട്ടി, 25 പന്നി
 പദ്ധതി വിഹിതം 150000, ബാങ്ക് ലോൺ സബ്സിഡി തുക - 142500
ഗുണഭോക്തൃ വിഹിതം - 7500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 50000

അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലനം പദ്ധതി 

ഒരാൾക്ക് - 20 കോഴി കുഞ്ഞുങ്ങൾ 
 പദ്ധതി വിഹിതം 15000 , ബാങ്ക് ലോൺ സബ്സിഡി തുക - 14250
ഗുണഭോക്തൃ വിഹിതം - 750 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 5000

5 പേർക്ക് - 100 കോഴി കുഞ്ഞുങ്ങൾ 
പദ്ധതി വിഹിതം 75000 , ബാങ്ക് ലോൺ സബ്സിഡി തുക - 71250
ഗുണഭോക്തൃ വിഹിതം - 3750 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 25000

താറാവ് വളർത്തൽ  പദ്ധതി 

ഒരാൾക്ക് - 50 താറാവ് കുഞ്ഞുങ്ങൾ
 പദ്ധതി വിഹിതം 12000 , ബാങ്ക് ലോൺ സബ്സിഡി തുക - 11400
ഗുണഭോക്തൃ വിഹിതം - 600 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 4000

5 പേർക്ക് - 250 താറാവ് കുഞ്ഞുങ്ങൾ 
പദ്ധതി വിഹിതം 60000 , ബാങ്ക് ലോൺ സബ്സിഡി തുക - 57000
ഗുണഭോക്തൃ വിഹിതം - 3000 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 20000

 

English Summary: kudumbasree new scheme apply kjaroct0320

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds