മിക്കവരുടേയും കയ്യിൽ സ്മാർട് ഫോൺ ഉണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് കുടുംബശ്രീയും . എറണാകുളം ജില്ലാ മിഷനാണ് ഇത്തരം നൂതനാശയത്തിന് തുടക്കം കുറിക്കുന്നത്.
കോവിഡ് 19 ൽ നിന്ന് രക്ഷനേടാൻ രാജ്യം മുഴുവൻ സാമൂഹികാകലം പാലിക്കുമ്പോൾ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ആഴ്ച മീറ്റിങ്ങുകൾ നിർത്തിവച്ചിരുന്നു.. കഴിഞ്ഞ ഒരു മാസമായി മുടങ്ങിക്കിടന്ന ആഴ്ച മീറ്റിങ്ങുകൾ പുനരാരംഭിക്കുന്നു അവരവരുടെ വീടുകളിൽ തന്നെ ഇരുന്ന് വാട്സാപ് ഗൂഗിൾ ഫോം മുതലായവയിലൂടെ .
സാമൂഹിക അകലം പാലിക്കുക, കുടുംബശ്രീയുടെ കൂട്ടുത്തരവാദിത്തങ്ങൾ നടപ്പാക്കുക, നാട്ടിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുക, സർക്കാരിന്റെ സഹായഹസ്തം ലോൺ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചെല്ലാം വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്യാനാണ് എറണാകുളം കുടുംബശ്രീ മിഷന്റെ തീരുമാനം. 17ാം തിയതി ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ പ്രത്യേക അയൽക്കൂട്ട യോഗം .
കോവിഡ് 19 ന്റെ തുടക്കത്തിൽ തന്നെ ഗ്രൂപ്പ് യോഗങ്ങൾ നിർത്തി വച്ചിരുന്നു. അപ്പോഴേയ്ക്കും ഓരോ ഗ്രൂപ്പുകളും സ്വന്തമായി വാട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി കാര്യങ്ങൾ പരസ്പരം അറിയിച്ചിരുന്നു.
കോവിഡ് 19 അയൽക്കൂട്ടാംഗങ്ങളെ എങ്ങനെ ബാധിച്ചു?
പ്രാദേശികമായി ലഭ്യമായ അതിജീവന സംവിധാനങ്ങളും പ്രാദേശിക വെല്ലുവിളികളും എന്തൊക്കെയാണ്?
ഈ പ്രതിസന്ധി തരണം ചെയ്യുവാൻ അയൽക്കൂട്ടങ്ങളുടെ സംഘശക്തിക്ക് എന്ത് ചെയ്യാനാകും ?
കുടുംബശ്രീയുടെ വിവിധ പദ്ധതികളെ അതിനായി എങ്ങനെ പ്രയോജനപ്പെടുത്താം!
അയൽക്കൂട്ടങ്ങളുടെ തുടർ പ്രവർത്തനങ്ങൾ എന്തായിരിക്കണം; എങ്ങനെയായിരിക്കണം
തുടങ്ങിയവയാണ് ആദ്യ ആഴ്ചത്തെ ചർച്ചാ വിഷയം...
ശാരീരിക അകലം കുറച്ചു നാൾ കൂടി തുടരേണ്ടതിനാലും പൊതുയോഗങ്ങൾക്ക് അനുമതി ഇല്ലാത്തതിനാലും സാമ്പത്തികമായ ഇടപാടുകൾ ഒഴികെ ബാക്കിയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ online meeting ലൂടെ കഴിയണം. *മെയ് 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ 4 മണി വരെ എറണാകുളം ജില്ലയിലെ എല്ലാ അയൽക്കൂട്ടാംഗങ്ങളും അവരവരുടെ വീടുകളിൽ ഇരുന്ന് സോഷ്യൽ മീഡിയ സങ്കേതമായ വാട്ട്സ്ആപ്പ്, ഗൂഗിൾ ഫോം മുതലായവയിലൂടെ ഒരു അയൽക്കൂട്ട യോഗം *
ഇതിനായി സ്വന്തമായി സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവർ ഞായറാഴ്ച മാത്രം സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന കുടുംബത്തിലെ ആരുടെയെങ്കിലും സഹായം അഭ്യർത്ഥിക്കുക. അയൽപക്കത്തുള്ള മറ്റുള്ള അംഗങ്ങളോടൊപ്പം ഇരിക്കുകയാണെങ്കിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് മീറ്റിംഗിൽ പങ്കെടുക്കുക. എന്നാണ് എറണാകുളം കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്ക് വാട്സാപ്പ് ഗ്രൂപ്പ് മുഖേന നൽകിയ സർക്കുലറിൽ പറയുന്നത്.
പകച്ചു പോയിട്ടുണ്ടാകാം... പക്ഷേ, തിരിച്ചു പിടിക്കലാണ് നമ്മുടെ ശീലം. എന്നെഴുതിയാണ് സർക്കുലർ സമാപിക്കുന്നത്.
അതെ പകച്ചു പോയത് അയൽക്കൂട്ടാംഗങ്ങളല്ല, കുടുംബശ്രീയുടെ വ്യത്യസ്ഥ മേഖലകളിലുള്ള ഇടപെടലുകൾ കണ്ട് നിൽക്കുന്ന പൊതു സമൂഹമാണ്.
Share your comments