കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ. കേരള ഗവണ്മെന്റിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
മിനിമം 3 പേർ അടങ്ങുന്ന ഗ്രൂപ്പ് സംരംഭം ആയാണ് പദ്ധതി ആരംഭിക്കുന്നതിന് സാധിക്കുക. പദ്ധതിക്കായി മിനിമം 200 ചതുരശ്ര അടിയുള്ള വിപണന സാധ്യത ഉള്ള കെട്ടിടം ആവശ്യമാണ്.
5 ലക്ഷം രൂപ കുടുംബശ്രീ നേരിട്ട് ലോൺ തരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലോണിന്റെ പലിശ 4% ആയിരിക്കും .
തിരിച്ചടവ് കാലാവധി 5 വർഷവും കൂടാതെ കൃത്യമായി ലോൺ തിരിച്ചടവ് നടത്തുന്നവർക്ക് 6 മാസം കഴിയുമ്പോൾ 50000 രൂപയും ഒരു വർഷം കഴിയുമ്പോൾ വീണ്ടും 50000 രൂപയും 5
വർഷം കൊണ്ട് കൃത്യമായി തിരിച്ചടവ് നടത്തിയാൽ വീണ്ടും ഒരു 50000 രൂപയും കൂടി ആകെ ഒന്നരലക്ഷം രൂപ സബ്‌സിഡി ആയി നൽകുന്നതാണ്.
താല്പര്യം ഉള്ളവർ എത്രയും വേഗം നിങ്ങളുടെ പഞ്ചായത്ത്/നഗരസഭ/ കോർപറേഷനിൽ ഉള്ള കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കയര്‍ മേഖലയില്‍ നൂതന സംരംഭങ്ങള്‍: വെബിനാര്‍ ജനുവരി 15ന്
Share your comments