കേരളത്തിൽ അന്യം നിന്ന് പോകുന്ന കാർഷിക സംസ്‌കൃതിയെ വീണ്ടെടുക്കാൻ കുടുംബശ്രീയുടെ പുതിയ പദ്ധതി ഒരുങ്ങുന്നു. ഓരോ ജില്ലയിലും അത്യാധുനിക സൗകര്യങ്ങൾ ഉള്ള കാർഷിക ഗ്രാമങ്ങൾ ഒരുക്കാനാണ് പദ്ധതി. 2019 - 2020 പദ്ധതിയിലാണ് സ്മാർട്ട് അഗ്രി വില്ലേജുകൾ (എസ് .എ .വി) ഉൾക്കൊള്ളിച്ചിട്ടുള്ളത്. കാർഷികമേഖലയിൽ മുൻപും പല പ്രധാന പദ്ധതികളും ഒരുക്കിയിട്ടുള്ള കുടുംബശ്രീയുടെ വേറിട്ട ഒരു പ്രവർത്തനമായിരിക്കും ഇത്. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഓരോ ഗ്രാമമാണ് ആണ് ആരംഭിക്കുക എന്നാൽ പിനീട് ഇതിന്റെ എണ്ണം വർധിപ്പിക്കും. കാർഷിക സംസ്കൃതിയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഉദ്ദേശം .
കാർഷിക ഗ്രാമങ്ങളുടെ അടിസ്ഥാന ഘടകം ചെറിയ നീർത്തടങ്ങളായിരിക്കും ഇത്തരം സ്ഥലങ്ങൾ കണ്ടെത്താൻ സോയിൽ കൺസെർവഷൻ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 70 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ജൂൺ മാസത്തോടെ തുടക്കം കുറിക്കും. ഓരോ മാതൃകാ ഗ്രാമത്തിനും ഒരു കോഓർഡിനേറ്റർ മാരെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നുണ്ട്. ജൈവ കൃഷി മത്സ്യ കൃഷി മൂല്യവർദ്ധിത യൂണിറ്റുകൾ അജി ക്ലിനിക്കുകൾ, ബയോഗ്യാസ് യൂണിറ്റുകൾ, ഫാം ടുറിസം തുടങ്ങി 20 ഓളം ഘടകങ്ങൾ ഓരോ യൂണിറ്റിലും ഉണ്ടായിരിക്കും. ഗ്രാമങ്ങൾക്ക് വേണ്ടി കുടുംബ ശ്രീ കൂടുതൽ വില്പന കേന്ദ്രങ്ങളും ആരംഭിക്കും.
Share your comments