കത്തിക്കുഴി പഞ്ചായത്ത് പത്താം വാർഡിലെ കുന്നും പുറത്തു രാജപ്പന്റെ വീട്ടുവളപ്പിൽ ചെന്നാൽ സംയോജിത കൃഷിയുടെ സമ്പൂർണ്ണത കാണാൻ കഴിയും
കപ്പയും വാഴയും കപ്പക്കിഴങ്ങും ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും വാഴയും ഇവയ്ക്ക് ജൈവ വളമൊരുക്കാൻ നാലുനാടൻ പശുക്കളും മൽസ്യവും താറാവും കോഴിയും ഒക്കെയായി കൃഷിയിടം സമ്പൂർണ്ണമാണ്.
വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണനും കഞ്ഞിക്കുഴി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാറും ചേർന്ന് നിർവ്വഹിച്ചു
കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡിലെ കുന്നും പുറത്തു രാജപ്പന്റെ വീട്ടുവളപ്പിൽ ചെന്നാൽസംയോജിത കൃഷിയുടെ സമ്പൂർണ്ണത കാണാൻ കഴിയും കപ്പയും വാഴയും കപ്പക്കിഴങ്ങും ഇഞ്ചിയും മഞ്ഞളും ചേമ്പും ചേനയും വാഴയും ഇവയ്ക്ക് ജൈവ വളമൊരുക്കാൻ നാലുനാടൻ പശുക്കളും മൽസ്യവും താറാവും കോഴിയും ഒക്കെയായി കൃഷിയിടം സമ്പൂർണ്ണമാണ്.
മഴമറയിൽ കായ്ച്ചു കിടക്കുന്ന നല്ല നാടൻ പച്ചപ്പയർ, പടവലവും പായലും പന്തലിലേയ്ക്കാവുന്നു. പയർ വിളവെടുപ്പ് കെ.കെ. കുമാരൻ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ്.രാധാകൃഷ്ണനും കഞ്ഞിക്കുഴി ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ്കുമാറും ചേർന്ന് നിർവ്വഹിച്ചു. പഞ്ചായത്തംഗം ലക്ഷ്മിക്കുട്ടി, എസ്. ഗവേഷ് , വി.ആർ.രഘുവരൻ ,
ജയശ്രീദേവ് , ശരത് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനിയിൽ നിന്ന് വിരമിച്ച കെ.പി.രാജപ്പൻ തന്റെ റിട്ടയർമെന്റ് ജീവിതം പൂർണ്ണമായും കൃഷിയിലാണ്. നാലു തരം മരച്ചീനിയാണ് കൃഷിയിടത്തിലുള്ളത് . ഏറെ പ്രാധാന്യത്തോടെ വളർത്തുന്നത് പ്രമേഹ രോഗികൾക്കും ആവശ്യാനുസരണം കഴിക്കാവുന്ന ഇനമാണ്. ഏത്ത മുട്ടൻ ഇനത്തിലുള്ള കപ്പയും കൃഷിയിടത്തിൽ സുലഭമായി വളരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ പയർ വിളവെടുപ്പ് നടത്തും. കൃഷി പൂർണ്ണമായും ജൈവരീതിയിലാണ്. നാടൻ പശുക്കളുടെ ചാണകവും മൂത്രവുംവീട്ടിൽ തയ്യാറാക്കുന്ന ജീവാമൃതവും ആണ് വളമായി ഉപയോഗിക്കുന്നത്.
ഭാര്യ പ്രസന്നയും മകൻ നിഥിനുമാണ് സഹായികളായി ഒപ്പമുള്ളത്. തനിക്കു സ്വന്തമായുള്ള കുറച്ചു ഭൂമിയിൽ
സംയോജിത കൃഷിയുടെ പുതിയ മാതൃക തീർക്കുകയാണ് രാജപ്പൻ കുന്നുംപുറം .
Share your comments