<
  1. News

കുട്ടനാട് പാക്കേജ് രണ്ടാംഘട്ടം വരുന്നു; പദ്ധതിരേഖകള്‍ തയ്യാറെടുപ്പില്‍

കുട്ടനാട് പാക്കേജ് രണ്ടാംഘട്ടം വിശദ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടനാട് പാക്കേജ് പൂര്‍ത്തിയാക്കാന്‍ ധനസഹായം നല്‍കാമെന്ന് കേന്ദ്ര കൃഷിമന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണിത്. കഴിഞ്ഞ പാക്കേജില്‍ നിന്നു വ്യത്യസ്തമായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം ചെലവഴിച്ചാകും പാക്കേജ് പൂര്‍ത്തീകരിക്കുക. സമഗ്ര പദ്ധതികളുടെ പാക്കേജിന് ഒരുമിച്ച് പണം അനുവദിക്കുന്നതിനു പകരം ഓരോ പദ്ധതികള്‍ക്കും അപേക്ഷ നല്‍കുന്ന മുറയ്ക്കു കേന്ദ്ര വിഹിതം അനുവദിക്കും. മൂന്നുവര്‍ഷ കാലാവധിയ്ക്കുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിബന്ധന.

KJ Staff

ഒന്നാംഘട്ടത്തില്‍നിന്നു വ്യത്യസ്തമായി കൃഷിവകുപ്പിന്റെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. ഒന്നാംഘട്ടത്തില്‍ രൂപവത്ക്കരിച്ചതുപോലെ മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഐശ്വര്യസമിതിയും കലക്ടര്‍ അദ്ധ്യക്ഷനായ കര്‍മ്മസമിതിയും ഒഴിവാക്കി. പകരം വകുപ്പുകളുടെ ഏകോപനത്തിനു വ്യക്തമായ അധികാരത്തോടെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമുണ്ടാകും.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നു കഴിഞ്ഞദിവസം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിദഗ്ദ്ധസമിതി യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിനു ഘട്ടം ഘട്ടമായി സമര്‍പ്പിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം രൂപവത്ക്കരിക്കാന്‍ കര്‍ഷകയോഗങ്ങള്‍ വിളിച്ചുതുടങ്ങിയിട്ടുണ്ട്.
 
രണ്ടാം പാക്കേജിന്റെ ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ പോള നിര്‍മ്മാര്‍ജ്ജനത്തിന് 100 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. കുട്ടനാട് പൈതൃക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതി തയ്യാറാക്കാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. പോളയുടെ പ്രകൃതിദത്തമായ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള പരിപാലന പദ്ധതിയാണ് തയ്യാറാക്കുക. രാസവസ്തുക്കളും യന്ത്രങ്ങളും ഉപയോഗിച്ചുള്ള നിവാരണത്തിനു പുറമെ കുട്ടനാടിന്റെ സവിശേഷതകളില്‍ ഊന്നിയാകും പരിപാലനപദ്ധതി. തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രവര്‍ത്തനം ക്രമീകരിച്ച് ഉപ്പുവെള്ളം കയറ്റുക, കാര്‍ഷിക കലണ്ടര്‍ പുനക്രമീകരിക്കുക, പോള മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക എന്നിവയാണ് പുതിയ പദ്ധതിയുടെ സവിശേഷത.  
English Summary: kuttanadu package second phase.

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds