<
  1. News

കൃഷി വിജ്ഞാന കേന്ദ്രം മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലേക്ക്

കേരള കാര്ഷിക സര്വ്വകലാശാലയുടെ കീഴിലുള്ള അമ്പലവയല് കൃഷി വിജ്ഞാന കേന്ദ്രം ( KVK Ambalavayal)പഴങ്ങളും പച്ചക്കറികളും പാഴാകാതെ അവയുടെ മൂല്യവര്ദ്ധനയ്ക്കുള്ള സാങ്കേതിക സംവിധാനമൊരുക്കുന്നു.കേന്ദ്രത്തിലുള്ള ഭക്ഷ്യ സംസ്കരണ ശാലയില് ചക്ക, മാങ്ങ, പഴം, പച്ചക്കറി തുടങ്ങിയ എന്ത് ഭക്ഷ്യഇനവും കര്ഷകര്ക്ക് നേരിട്ടെത്തിച്ച് മൂല്യവര്ദ്ധിത ഉല്പ്പന്നങ്ങളാക്കാം (VALUE ADDED PRODUCTS).

Asha Sadasiv

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം ( KVK Ambalavayal)പഴങ്ങളും പച്ചക്കറികളും പാഴാകാതെ അവയുടെ മൂല്യവര്‍ദ്ധനയ്ക്കുള്ള സാങ്കേതിക സംവിധാനമൊരുക്കുന്നു.കേന്ദ്രത്തിലുള്ള ഭക്ഷ്യ സംസ്കരണ ശാലയില്‍ ചക്ക, മാങ്ങ, പഴം, പച്ചക്കറി തുടങ്ങിയ എന്ത് ഭക്ഷ്യഇനവും കര്‍ഷകര്‍ക്ക് നേരിട്ടെത്തിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കാം (VALUE ADDED PRODUCTS). പഴവര്‍ഗ്ഗങ്ങളുടെ സീസണ്‍ കഴിഞ്ഞുള്ള കാലത്തേക്ക് ഉപയോഗിക്കുവാന്‍ അധികമുള്ള ഇടിച്ചക്ക, ചക്ക, ചക്കകുരു തുടങ്ങിയവ ഉണക്കിയോ, പൊടിച്ചോ നാളേക്ക് കരുതി വെയ്ക്കാം. കൂടാതെ പഴുത്ത ചക്ക പള്‍പ്പാക്കി പിന്നീട് ആവശ്യാനുസരണം ജാം, സ്ക്വാഷ്, ചക്കവരട്ടി, ഹല്‍വ, തിര, മിക്സ്ചെര്‍, ക്യാന്‍ഡി തുടങ്ങി മാസങ്ങളോളം സൂക്ഷിച്ച് വെയ്ക്കാവുന്ന വിഭവങ്ങള്‍ ഉണ്‍ണ്ടാക്കാം.

കര്‍ഷകര്‍ നേരിട്ട് ചക്ക എത്തിച്ചാല്‍ പ്രോസസിംഗ് ഫീസടച്ച് അവര്‍ക്ക് ആവശ്യമുള്ളണ്‍ ഉല്‍പ്പന്നം പായ്ക്കറ്റിലാക്കി കൊണ്ടുപോകാം. പ്രോസസിംഗില്‍ പരിശീലനം ലഭിച്ച വൈദഗ്ധ്യമുള്ള വനിതാ കൂട്ടായ്മ ചക്കയുടെ എല്ലാ ഭാഗവും പരമാവധി ഉപയോഗിച്ചുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ സഹായിക്കുന്നു. ഭക്ഷ്യമേഖലയുടെ പ്രതിസന്ധി പരിഹാരത്തിനും പുനരുദ്ധാരണത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്‍ണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പോലുള്ള പദ്ധതികള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നു. സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാന കേന്ദ്രത്തിലെ പ്രോസസിംഗ് സംവിധാനം ഉപയോഗപ്പെടുത്തുന്നത് കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തില്‍ നിന്നും കരകയറുവാന്‍ സഹായകമാകും.

KVK Ambalavayal to go for value added products.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മത്സ്യവിത്തുത്പ്പാദന കേന്ദ്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

English Summary: KVK Ambalavayal to go for value added products

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds