1. News

20000 മുതൽ ഒരു ലക്ഷംവരെ വിലയുള്ള ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.

Arun T
lap

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.

Kerala State Backward Classes Development Corporation will provide loans to students belonging to OBC/Religious Minorities category from school level to graduate/postgraduate/professional level to purchase laptops for their studies. Students studying professional courses will be given a maximum of Rs.1 lakh for purchase of high-end laptops and a maximum of Rs.50,000 for those studying other courses.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.

lap

വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷൻ/ഇൻവോയ്‌സ് അപേക്ഷകർ ഹാജരാക്കണം. ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം.
പദ്ധതി വിശദാംശങ്ങൾ www.ksbcdc.com ൽ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും.

Ph: 9188286121

കേരള വെറ്ററിനറി & ആനിമല്‍ സയന്‍സസ്

എസ് ആര്‍ എമ്മില്‍ അഗ്രികള്‍ച്ചറല്‍ ...

English Summary: Laptop subsidy

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds