പേഴ്‌സണൽ&ട്രെയിനിംഗ് വകുപ്പിൽ നിന്ന് ലഭിച്ച നിർദേശ പ്രകാരം കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി/ ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള 20 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ 20.05.2023ലെ പരസ്യ നമ്പർ 52/2023 ന്റെ തുടർച്ചയായി, ഗവൺമെന്റിന്റെ ഇനിപ്പറയുന്ന വകുപ്പുകളിൽ/മന്ത്രാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി/ ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള 17 അധിക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ആകാശവാണി പാർട്ട് ടൈം കറസ്പോണ്ടൻറിനായി അപേക്ഷകൾ ക്ഷണിച്ചു
-
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
-
ഊർജ മന്ത്രാലയം
-
ഗ്രാമവികസന വകുപ്പ്, ഗ്രാമവികസന മന്ത്രാലയം
-
കൃഷി, കർഷക ക്ഷേമ മന്ത്രാലയം
-
സാമ്പത്തിക കാര്യ വകുപ്പ്, ധനകാര്യ മന്ത്രാലയം
-
കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയം
മേൽപ്പറഞ്ഞ മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ ലാറ്ററൽ നിയമനത്തിലൂടെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 14 ഡയറക്ടർമാരെയും/ഡെപ്യൂട്ടി സെക്രട്ടറിമാരെയും നിയമിക്കും .
ഉദ്യോഗാർത്ഥികൾക്കുള്ള വിശദമായ പരസ്യവും നിർദ്ദേശങ്ങളും 2023 ജൂൺ 3-ന് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജൂൺ 3 മുതൽ 2023 ജൂലൈ 3 വരെ അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ അവരുടെ ഓൺലൈൻ അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. നൽകുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉദ്യോഗാർത്ഥികൾ ഉറപ്പു വരുത്തണം.
Share your comments