തേൻ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തതയും പരമ്പരാഗത കാർഷിക ഉൽപ്പന്നത്തിൽ മുന്നേറ്റവും ലക്ഷ്യമാക്കി ചാത്തന്നൂർ മണ്ഡലത്തിൽ തേൻ ഗ്രാമം പദ്ധതിക്ക് തുടക്കം. പൂതക്കുളം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജി. എസ് ജയലാൽ എം എൽ എ പദ്ധതി ഉദ്ഘാടനം ചെയ്തു.
Launch of Honey Village project in Chathannur constituency with the objective of self-sufficiency in honey production and advancement in traditional agricultural production. The function was held at Poothakulam Panchayat Hall. S Jayalal MLA inaugurated the project. The MLA said the scheme gives farmers the opportunity to achieve self-sufficiency as well as be a part of a different farming culture. Poothakulam Grama Panchayat President Amini Amma presided over the function. The honey produced by the farmers will be collected, branded and marketed in the constituency and other parts of the district.
സ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം വേറിട്ടൊരു കാർഷിക സംസ്കാരത്തിന് ഭാഗമാകാനുള്ള അവസരമാണ് കർഷകർക്ക് പദ്ധതിയിലൂടെ ലഭിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു.
പൂതകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്മിണി അമ്മ ചടങ്ങിൽ അധ്യക്ഷയായി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതി ആയ പുനർജനിയുടെ ഭാഗമായാണ് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കുന്നത്.
കർഷകർ ഉൽപാദിപ്പിക്കുന്ന തേൻ ശേഖരിച്ച് ബ്രാൻഡ് ചെയ്ത് മണ്ഡലത്തിലെയും ജില്ലയുടെ മറ്റു പ്രദേശങ്ങളിലെ വിപണിയിലെത്തിക്കും. മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെടുന്ന 120 കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 600ഓളം തേൻ പെട്ടികൾ ഇതിനോടകം വിതരണത്തിനായി സജ്ജമായിട്ടുണ്ട്.
മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം നൽകിയശേഷമാണ് കർഷകർക്ക് തേൻ പെട്ടികൾ സബ്സിഡിനിരക്കിൽ നൽകുക. പഞ്ചായത്ത് അടിസ്ഥാനമാക്കി രണ്ട് ഘട്ടമായാണ് പരിശീലനം.
ആദ്യഘട്ടത്തിൽ കല്ലുവാതുക്കൽ, പൂയപ്പള്ളി,ചാത്തന്നൂർ പഞ്ചായത്തുകളിലെ അമ്പതോളം കർഷകർക്ക് പരിശീലനം നൽകിയിരുന്നു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന പഞ്ചായത്തുകൾക്കുള്ള പരിശീലന നടക്കുമെന്ന് ചാത്തന്നൂർ കാർഷിക ബ്ലോക്ക് അസിസ്റ്റൻറ് ഡയറക്ടർ ഷിബു കുമാർ പറഞ്ഞു.
Share your comments