പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് 5 ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/ സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ 16 മുതൽ 20 വരെ കളമശ്ശേരിയിലുള്ള KIED ക്യാമ്പസിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം.
പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമവശങ്ങൾ, ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആൻഡ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
താത്പര്യമുള്ളവർ https://kied.info/training-calender എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ഏപ്രിൽ 12 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890, 2550322, 9188922785.
Kerala Institute for Entrepreneurship Development, an entrepreneurship development institute of the Department of Industry and Commerce, is organizing a 5-day workshop for entrepreneurs who are interested in starting a new venture. Aspirants can attend the training at KIED Campus, Kalamassery from 16th to 20th April.
The legal aspects of business that new entrepreneurs must know, idea generation, how to prepare a project report, sales and marketing, financial assistance from banks, GST, licenses required to start a business, sharing the experience of a successful entrepreneur, and many other sessions are included.
Interested candidates should visit https://kied.info/training-calender and apply online before 12th April. Only 35 candidates need to pay the fee. For more information: 0484-2532890, 2550322, 9188922785.
Share your comments