<
  1. News

എല്‍ഐസിയുടെ വനിതകൾക്കായുള്ള ഈ പദ്ധതിയെക്കുറിച്ച് കൂടുതലറിയാം

ഏറെ സുരക്ഷതയും ആദായവും ഉറപ്പാക്കുന്ന ഒരുപാടു നിക്ഷേപ പദ്ധതികൾ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട്.

Meera Sandeep
LIC Aadhaar Shila
LIC Aadhaar Shila

ഏറെ സുരക്ഷതയും ആദായവും ഉറപ്പാക്കുന്ന ഒരുപാടു നിക്ഷേപ പദ്ധതികൾ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. 

സാധാരണക്കാരില്‍ വളരെ ഏറെപ്പേര്‍ അവരുടെ സമ്പാദ്യം എല്‍ഐസിയുടെ സ്‌കീമുകളില്‍ നിക്ഷേപിക്കുകയും അവരുടേയും കുടുംബത്തിന്റെയും ഭാവി അതിലൂടെ സുരക്ഷിതമാക്കുകയും ചെയ്യുന്നുണ്ട്. അവയില്‍ രാജ്യത്തെ സ്ത്രീകളെ സാമ്പത്തീക സ്വയം പര്യാപ്തത കൈവരിക്കുവാന്‍ സഹായിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്‌കീം. 

8 വയസ്സ് മുതല്‍ 55 വയസ്സ് വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കാം. തങ്ങളുടെ കൈവശമുള്ള ചുരുങ്ങിയ തുക ഉപയോഗിച്ച് വനിതകള്‍ക്ക് നിക്ഷേപം നടത്തി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുമെന്നതാണ് എല്‍ഐസി ആധാര്‍ശില പദ്ധതിയുടെ പ്രത്യേകത.

നിക്ഷേപത്തില്‍ നിന്നുള്ള ഉറപ്പുള്ള ആദായത്തിന് പുറമേ പരിരക്ഷയും ഈ പ്ലാനില്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ഉദാഹരണത്തിന് മെച്യൂരിറ്റി കാലയളവിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ കമ്പനി കുടുംബത്തിന് സാമ്പത്തീക സഹായം നല്‍കും. എല്‍ഐസി ആധാര്‍ശില സ്‌കീം പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 രൂപയും പരമാവധി തുക 3,00,000 രൂപയുമാണ്.

വനിതാ നിക്ഷേപകര്‍ക്ക് എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ കാലാവധി 10 വര്‍ഷവും പരമാവധി നിക്ഷേപ കാലാവധി 20 വര്‍ഷവുമാണ്. എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ അംഗമാകണമെങ്കില്‍ നിക്ഷേപകയ്ക്ക് ആധാര്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്. നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റുമായി ബന്ധപ്പെട്ടോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ചെന്നോ നിങ്ങള്‍ക്ക് പദ്ധതിയില്‍ ചേരാന്‍ സാധിക്കും.

മെച്യുരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ 4 ലക്ഷം രൂപ വേണമെങ്കില്‍ ഒരു വര്‍ഷം 10,959 രൂപയാണ് നിങ്ങള്‍ നിക്ഷേപിക്കേണ്ടത്. അതായത് ദിവസം 29 രൂപ മാറ്റി വച്ചാല്‍ മതിയെന്നര്‍ഥം. 20 വര്‍ഷത്തേക്ക് 4.5% നികുതിയും മാറ്റിവയ്ക്കാം. 20 വര്‍ഷക്കാലയളവില്‍ നിങ്ങള്‍ എല്‍ഐസിയ്ക്ക് നല്‍കുന്ന ആകെ തുക 2,14,696 രൂപയായിരിക്കും. എന്നാല്‍ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ നിങ്ങള്‍ക്ക് 4 ലക്ഷം രൂപ ലഭിക്കും. മാസത്തിലോ. പാദത്തിലോ, അര്‍ധ വാര്‍ഷികമോ, വാര്‍ഷിക രീതിയിലോ ആയി നിക്ഷേപകര്‍ക്ക് പ്രീമിയം നല്‍കാവുന്നതാണ്. പ്രീമിയം കാലയളവ് നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാം.

English Summary: Learn more about LIC Policy for women

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds