എൽഐസിയുടെ പോളിസികൾ എപ്പോഴും ഉപയോക്താക്കളുടെ ക്ഷേമത്തിനു പ്രധാന്യം നൽകുന്നു. രാജ്യത്തെ കുട്ടികളുടെ ഭാവി സംരക്ഷിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത എൽഐസിയുടെ 'അമൃത്ബാൽ' പോളിസിയാണ് നിലവിൽ വിപണികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതു വെറുമൊരു പോളിസി മാത്രമല്ല, മറിച്ച് നിങ്ങളുടെ കുട്ടികളുടെ ഭാവി തന്നെയാണ്. വളരുന്ന മനസുകളുടെ അതുല്യമായ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് പോളിസി. കുട്ടികളുടെ സാമ്പത്തിക സുരക്ഷയാണ് എൽഐസി വാഗ്ദാനം ചെയ്യുന്നത്. കുട്ടികൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയ്‌ക്കൊപ്പം ഉറപ്പുള്ള സമ്പാദ്യത്തിന്റെ സ്ഥിരമായ സ്ട്രീമും അമൃത്ബാൽ മുന്നോട്ടുവയ്ക്കുന്നു.
കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും മതിയായ കോർപ്പസ് സൃഷ്ടിക്കുന്ന തരത്തിലാണ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതൊരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത സേവിംഗ്‌സ്- ലൈഫ് ഇൻഷുറൻസ് പ്ലാനാണ്.
2024 ഫെബ്രുവരി 17 നാണ് ഈ പോളിസി ആരംഭിച്ചത്. ഓഫ്ലൈനിലും ഓൺലൈൻ മോഡിലും പോളിസി ലഭ്യമാണ്. 30 ദിവസം മുതൽ 13 വയസു വരെ പ്രായമുള്ള കുട്ടികളുടെ പേരിൽ പോളിസി എടുക്കാം. ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് 2 ലക്ഷം രൂപയാണ്. പരമാവധി അടിസ്ഥാന സം അഷ്വേർഡ് (അണ്ടർ റൈറ്റിംഗ് തീരുമാനത്തിന് വിധേയമായി) ഇല്ല.
ഔദ്യോഗിക റിലീസ് പ്രകാരം, പോളിസിയുടെ ആരംഭം മുതൽ ടേം അവസാനിക്കുന്നത് വരെ ഓരോ പോളിസി വർഷാവസാനവും ഓരോ ആയിരം അടിസ്ഥാന സം അഷ്വേർഡിലും 80 രൂപ എന്ന നിരക്കിൽ ഗ്യാരണ്ടീഡ് അഡീഷനുകൾ വഴി കോർപ്പസ് ശേഖരിക്കപ്പെടും.
എൽഐസി അമൃത്ബാൽ: പ്രീമിയം ഓപ്ഷനുകൾ
പോളിസി കാലാവധി പൂർത്തിയാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 വയസും, കൂടിയ പ്രായം 25 വയസുമാണ്. പരിമിതമായ പ്രീമിയം പേയ്മെന്റിനുള്ള ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വർഷവും, ഒറ്റ പ്രീമിയം പേയ്മെന്റിന് അഞ്ച് വർഷവുമാണ്.
എൽഐസി അമൃത്ബാൽ: സെറ്റിൽമെന്റ് ഓപ്ഷനുകൾ
ലിമിറ്റഡ്, സിംഗിൾ പ്രീമിയം പേയ്മെന്റുകൾക്ക്, പരമാവധി പോളിസി കാലാവധി 25 വർഷമാണ്. POSP-LI (പോയിന്റ് ഓഫ് സെയിൽസ് പേഴ്‌സൺസ് - ലൈഫ് ഇൻഷുറൻസ്) /CPSC-SPV (കോമൺ പബ്ലിക് സർവീസ് സെന്ററുകൾ - സ്റ്റേറ്റ് പബ്ലിക് വെഹിക്കിൾ) എന്നിവ വഴിയാണ് പോളിസി വാങ്ങുന്നതെങ്കിൽ പരമാവധി കാലാവധി 20 വർഷമായിരിക്കും.
എൽഐസി അമൃത്ബാൽ: മരണ ആനുകൂല്യം
സിംഗിൾ പ്രീമിയം, ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുകൾക്കു കീഴിൽ മരണ ആനുകൂല്യമായി സം അഷ്വേർഡ് തിരിഞ്ഞെടുക്കാനുള്ള ഓപ്ഷണും എൽഐസി നൽകുന്നുണ്ട്. റിസ്‌ക് കവർ കാലയളവിൽ, ഇൻ-ഫോഴ്സ് പോളിസി ഡെത്ത് ബെനിഫിറ്റിന് നൽകേണ്ട തുക സം അഷ്വേർഡും, അതുവരെ നേടിയ ഗ്യരണ്ടീഡ് അഡീഷനുകളും ആയിരിക്കും.
എൽഐസിയുടെ അമൃത്ബാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് licindia.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. അടുത്തുള്ള എൽഐസി ശാഖകളും സന്ദർശിക്കാവുന്നതാണ്.
Share your comments