സുരക്ഷിതവും എന്നാൽ നല്ല വരുമാനം നൽകുന്ന പദ്ധതികളാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (LIC) ഓരോ പ്രവിശ്യവും അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ LIC പേരുകേട്ടതും ജനങ്ങളുടെ മുൻഗണനകളിൽ ഒന്നായി മാറിയിരിക്കുകയുയാണ്. ഓരോരുത്തരുടെയും വ്യക്തി സാഹചര്യങ്ങളനുസരിച്ച് വിവിധ പോളിസികൾ തെരഞ്ഞെടുക്കാം. വിവിധ പ്രായത്തിലുള്ള വ്യക്തികൾക്കായി വ്യത്യസ്ത പോളിസികൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്. പിന്തുണയുള്ള കോർപ്പറേഷൻ വിവിധ പ്രായത്തിലും, കാറ്റഗറികളിലുമുള്ള ആളുകൾക്കായി ഇൻഷുറൻസ് പോളിസികളുടെ ഒരു നിര തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ
എൽഐസി അവതരിപ്പിച്ചിരിക്കുന്ന പുതിയ പോളിസിയാണ് ധൻ സഞ്ജയ് പോളിസി. പോളിസി ഉടമയുടെ കുടുംബാംഗങ്ങൾക്ക് ഒരേ സമയം സുരക്ഷയും, സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഇവയുടെ സവിശേഷത. ബാങ്ക് എഫ്ഡി, പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം എന്നിവ കഴിഞ്ഞാൽ ഇന്ത്യയിൽ റിസ്ക് ഇഷ്ടപ്പെടാത്തവർ മുൻഗണന കൊടുക്കുന്നത് എൽഐസി പോളിസികൾക്കാണ്. താരതമ്യേന ഉയർന്ന വരുമാനം ഇവ ഉറപ്പു നൽകുന്നു എന്നതാണ് കാരണം.
ബന്ധപ്പെട്ട വാർത്തകൾ: LIC കന്യാദാൻ പോളിസി; മക്കളുടെ കല്യാണത്തിന് വേണ്ടി സമ്പാദ്യശീലം തുടങ്ങാം
ധൻ സഞ്ജയ് പോളിസിയെ കുറിച്ച്
ധൻ സഞ്ജയ് പോളിസി ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിങ് വ്യക്തിഗത സേവിങ്സ് ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. ഇവ സുരക്ഷയും, സമ്പാദ്യവും ഒരേ സമയം ഉറപ്പു വരുത്തുന്ന ഒരു കോംബിനേഷനാണ്. പോളിസി ഉടമയ്ക്ക്, പോളിസി കാലാവധിയിൽ അകാല മരണം സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക പിന്തുണ ലഭിക്കുന്നു എന്ന മെച്ചം ഈ പോളിസികൾക്കുണ്ട്. മെച്യൂരിറ്റി തിയ്യതി മുതലുള്ള കാലയളവിലെ പേ ഔട്ട് കാലാവധിയിൽ ഉറപ്പുള്ള വരുമാനം ഈ പദ്ധതി ഉറപ്പു നൽകുന്നു. നിശ്ചിതമായ ടെർമിനൽ ആനുകൂല്യങ്ങളും പദ്ധതി നൽകുന്നു.
പോളിസി ഉടമ തിരഞ്ഞെടുക്കുന്ന വർഷത്തേക്ക് നൽകുന്ന പ്രീമിയമാണ് ആന്വലൈസ്ഡ് പ്രീമിയം. ഇതിൽ നികുതി, മറ്റ് പ്രീമിയം നിരക്കുകൾ എന്നിവ ഉൾപ്പെടുന്നില്ല. ആന്വലൈസ്ഡ് പ്രീമിയം/സംഗിൾ പ്രീമിയം എന്നിവ 1000 ന്റെ ഗുണിതങ്ങളായി ഉപഭോക്താവിന് തെരഞ്ഞെടുക്കാം.
ഈ പോളിസി ഏജന്റുമാർ, പോയിന്റ് ഓഫ് സെയിൽസ് പേഴ്സൺസ്-ലൈഫ് ഇൻഷുറൻസ്, കോമൺ പബ്ലിക് സർവീസ് സെന്ററുകൾ എന്നിവ വഴി ഓഫ് ലൈനായും, എൽഐസിയുടെ വെബ്സൈറ്റ് വഴി ഓൺലൈനായും വാങ്ങിക്കാവുന്നതാണ്.
Share your comments