Retirement നു ശേഷം സ്വസ്ഥമായ ഒരു ജീവിതം നയിക്കാൻ നമ്മളെല്ലാവരും ആഗ്രഹിക്കുന്നു. വാർദ്ധക്യകാലത്ത് സ്വസ്ഥവും സുരക്ഷിതവുമായ ജീവിതം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഒരു retirement plan എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. വാർദ്ധക്യം ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുമെങ്കിലും, ഒരു നല്ല retirement plan നിങ്ങളെ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നും രക്ഷിക്കുന്നു.
അത്തരമൊരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാമായി ദീർഘകാല നിക്ഷേപത്തിനും സമ്പാദ്യത്തിനുമുള്ള ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ insurance കമ്പനിയായ LIC Of India ഉപഭോക്താക്കൾക്കായി മറ്റൊരു പോളിസി കൊണ്ടുവന്നിരിക്കുന്നു. LIC യുടെ Jeevan Anand പോളിസിയിലൂടെ, പ്രതിദിനം 80 രൂപ നിക്ഷേപിച്ച്, വർദ്ധക്യകാലത്ത് 28,000 രൂപ പെൻഷൻ ലഭ്യമാക്കാം.
LIC Jeevan Anand പോളിസിയിൽ എങ്ങനെ നിക്ഷേപിക്കാം?
ഈ സ്കീമിൽ നിക്ഷേപിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 28 വയസ്സാണ്. 25 വർഷത്തെ കാലയളവിനുശേഷമാണ് നിങ്ങൾക്ക് പ്രതിഫലം ലഭിക്കുക. ബോണസ് സൗകര്യം, നിക്ഷേപം എന്നിവയുടെ കാര്യത്തിൽ LIC യുടെ ഏറ്റവും മികച്ച പോളിസിയായി ഇതിനെ കണക്കാക്കപ്പെടുന്നു. ഈ പോളിസി ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ഉറപ്പുനൽകുന്നു പരമാവധി ലഭ്യമാകുന്ന തുകയ്ക്ക് പരിധിയില്ല.
ഈ എൻഡോവ്‌മെൻറ് പോളിസിയിൽ ഉപഭോക്താക്കൾക്ക് തൻറെ നിക്ഷേപതിൻറെയും ഇൻഷുറൻസിൻറെയും ആനുകൂല്യം ലഭിക്കുന്നു. ഒരു വ്യക്തി 25 വയസ്സിൽ, 35 വർഷത്തേക്ക് നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ ആദ്യ വർഷത്തിൽ 4.5% നികുതി അടങ്ങിയ പ്രീമിയം അടയ്ക്കണം. ഇത് 29,555 രൂപയാണ്. ഒരു വ്യക്തി പ്രതിദിനം 80 രൂപ നിക്ഷേപിക്കണം.
നിങ്ങൾ ആദ്യത്തെ പ്രീമിയം അടയ്ക്കുമ്പോൾ, 2.5 ശതമാനം നികുതിയോടെ 79 രൂപ അടക്കണം. ഇതനുസരിച്ച് 35 വർഷത്തിന് ശേഷം നിങ്ങൾക്ക് 50,15,000 രൂപ ലഭിക്കും. അതായത് 61 വയസ്സിനു ശേഷം നിങ്ങളുടെ പെൻഷൻ പ്രതിവർഷം 3,48,023 രൂപയായിരിക്കും. ഇങ്ങനെയാണ് നിങ്ങൾക്ക് പ്രതിമാസം 27,664 രൂപ പെൻഷൻ ലഭ്യമാകുന്നത്.
അനുബന്ധ വാർത്തകൾ പ്രധാനമന്ത്രി ശ്രീ യോഗി മന്ദൻ യോജന: 40 കോടി തൊഴിലാളികൾക്ക് 3000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കാൻ, ഇപ്പോൾ അപേക്ഷിക്കുക
#krishijagran #Insurance #retirementplan #LICJeevan #endowmentpolicy
Share your comments