ജനങ്ങൾ വിശ്വാസവും സുരക്ഷിതത്വവുമുള്ള ജനപ്രീതി നേടിയ ഇൻഷുറൻസ് പദ്ധതിയാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC). ഇൻഷുറൻസ്, നമ്മൾ ഇൻഷ്വർ ചെയ്ത സ്ഥാപനത്തിനോ വ്യക്തിക്കോ വാഹനങ്ങൾക്കോ ഏതായാലും, അതിന് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വ്യത്യസ്ത പ്രായത്തിലും അവരവരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്നായ ജീവൻ ഉമാംഗ് പോളിസിയെ കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: LIC Scheme: 28 ലക്ഷം രൂപ ലഭിച്ച് ഭാവി സുരക്ഷിതമാക്കുന്നതിന് ജീവൻ പ്രഗതി പോളിസി; വിശദാംശങ്ങൾ
ഈ പോളിസിയുടെ പ്രത്യേകത, പോളിസി ഉടമയുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നൽകുന്നു എന്നതാണ്. പ്രീമിയം അടയ്‌ക്കുന്ന കാലയളവിന്റെ അവസാനം മുതൽ മെച്യൂരിറ്റി വരെ ലഭിക്കുന്ന വാർഷിക അതിജീവന ആനുകൂല്യങ്ങൾ മാത്രമല്ല, കാലാവധി പൂർത്തിയാകുമ്പോഴോ പോളിസി ഉടമയുടെ ജീവിതത്തിലുടനീളം പെന്‍ഷനായോ ഇത് തിരികെ ലഭിക്കുന്നതുമാണ്. ഇൻഷ്വർ ചെയ്തയാളുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നൽകുന്ന നോൺ-ലിങ്ക്ഡ് അഷ്വറൻസ് പദ്ധതിയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ജീവൻ ലാഭ് പോളിസി; പ്രതിദിനം 8 രൂപ നിക്ഷേപിക്കുക, 17 ലക്ഷം സമ്പാദ്യം
പ്രതിദിനം 45 രൂപ നിക്ഷേപിച്ചാൽ 36,000 രൂപ വാർഷിക പെൻഷൻ ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണത്തിന്, 4.5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്‌ക്കായി 26 വയസ്സിൽ 1,350 രൂപ പ്രതിമാസം നൽകിയാൽ മതിയാകും. അതായത് ദിവസം 45 രൂപ എന്ന കണക്കിൽ. അങ്ങനെയാണെങ്കിൽ നിങ്ങളുടെ വാർഷിക പ്രീമിയം 15,882 രൂപയും നിങ്ങളുടെ പ്രീമിയം പേയ്‌മെന്റ് 30 വർഷത്തിന് ശേഷം 47,6460 രൂപയും ആയിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: എൽഐസി പോളിസി: കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ
30 വർഷം തുടർച്ചയായി പ്രീമിയം അടച്ചാൽ 31-ാം വർഷത്തിൽ നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേണായി എൽഐസി പ്രതിവർഷം 36,000 രൂപ വച്ച് നിങ്ങൾക്ക് നൽകും. റിട്ടേൺ കിട്ടുന്ന വർഷം മുതൽ 100 വയസ് വരെ നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് 36 ലക്ഷം രൂപ ലഭിക്കും. പോളിസിയുടെ അടിസ്ഥാന സം അഷ്വേർഡ് 2 ലക്ഷം രൂപയാണ്. എൽഐസി ജീവൻ ഉമാംഗ് പോളിസി ഉടമ 100 വയസ്സിനുമുമ്പ് മരണപ്പെട്ടാലും നോമിനിക്ക് ഇത് പിൻവലിക്കാനാകും. വേണമെങ്കിൽ തവണകളായും തുക പിൻവലിക്കാം. ജീവൻ ഉമാംഗ് പോളിസിയുടെ പ്രീമിയം എടുക്കാവുന്നത് 15 വർഷം, 20 വർഷം, 25 വർഷം, 30 വർഷം എന്നീ വർഷങ്ങളിലേക്കാണ്.
Share your comments