<
  1. News

LIC പോളിസി: ഒരു പ്രാവശ്യം പണം അടച്ചാൽ മതി, ഇരട്ടിയിലധികം നിക്ഷേപം

ഒറ്റത്തവണ പ്രീമിയം അടച്ചാൽ എൽഐസി പോളിസിയിൽ നിന്ന് ദീര്‍ഘകാലത്തേക്ക് സ്ഥിരനിക്ഷേപം. കുട്ടിയുടെ പേരിൽ നടത്തുന്ന 4.5 ലക്ഷം രൂപയുടെ നിക്ഷേപം 25 ലക്ഷം രൂപയായി വളര്‍ത്താം.

Meera Sandeep
LIC Single Premium Endowment Plan
LIC Single Premium Endowment Plan

ഒറ്റത്തവണ പ്രീമിയം അടച്ചാൽ എൽഐസി പോളിസിയിൽ നിന്ന് ദീര്‍ഘകാലത്തേക്ക് സ്ഥിരനിക്ഷേപം. കുട്ടിയുടെ പേരിൽ നടത്തുന്ന 4.5 ലക്ഷം രൂപയുടെ നിക്ഷേപം 25 ലക്ഷം രൂപയായി വളര്‍ത്താം.

ഇൻഷുറൻസ് പരിരക്ഷ എന്നതിനൊപ്പം ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലും ഉപകരിക്കുന്ന പോളിസികൾ ഉണ്ട്. പോളിസിയുടെ തുടക്കത്തിൽ തന്നെ പ്രീമിയം തുക ഒറ്റത്തവണയായി അടയ്ക്കുന്ന നോൺ-ലിങ്ക്ഡ് സേവിംഗ്സ് -പ്രൊട്ടക്ഷൻ പ്ലാനാണ് എൽഐസിയുടെ സിംഗിൾ പ്രീമിയം എൻ‌ഡോവ്‌മെൻെറ് പ്ലാൻ.

ഈ പോളിസി കാലയളവിൽ പോളിസി ഉടമയ്ക്ക് സാമ്പത്തിക പരിരക്ഷയും ലഭിക്കും എന്നതാണ് ആകര്‍ഷണം, പോളിസിയിൽ ലോൺ സൗകര്യങ്ങളും ലഭ്യമാണ്. ഫിക്സഡ് ഡിപ്പോസിറ്റിന് സമാനമായ പദ്ധതിയാണിത്.

ഒറ്റത്തവണ പണം അടച്ചാൽ മതി. നിക്ഷേപം മെച്യൂരിറ്റി കാലാവധി എത്തുമ്പോൾ വൻ തുക തിരികെ ലഭിക്കും. 

നോൺ ലിങ്ക്ഡ് പ്ലാൻ അല്ലാത്തതിനാൽ ഓഹരി വിപണിയിലെ കയറ്റിറക്കങ്ങൾ ഒന്നും നിക്ഷേപത്തെ ബാധിക്കില്ല. പോളിസിയിൽ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 90 ദിവസവും പരമാവധി പ്രായം 65 വയസുമാണ്. ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വര്‍ഷവും പരമാവധി കാലാവധി 25 വര്‍ഷവുമാണ്.

നിക്ഷേപം മെച്യൂരിറ്റി കാലാവധി എത്തുമ്പോൾ നിക്ഷേപകന് 75 വയസിൽ കൂടുതൽ പ്രായം ഉണ്ടായിരിക്കരുത്. കുട്ടികളുടെ പേരിൽ ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലും ഈ പോളിസിയിൽ അംഗമാകാം. ഉപാധികളോടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. മെച്യൂരിറ്റി തുകയ്ക്ക് നികുതി നൽകണം.

90 ദിവസം പ്രായമുള്ള കുട്ടിയുടെ പേരിൽ 10 ലക്ഷം രൂപയുടെ പോളിസി എടുക്കുന്നുണ്ടെങ്കിൽ 4.52 ലക്ഷം രൂപയാണ് പ്രീമിയം അടയ്‍ക്കേണ്ടത്. 

25 വര്‍ഷം വരെ പോളിസി തുടരുന്നുണ്ടെങ്കിൽ 25 ലക്ഷം രൂപയിലേറെ തിരികെ ലഭിക്കും . പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ പോളിസി തിരിച്ചടയ്ക്കാൻ ആകും.

English Summary: LIC policy: Pay once and get more than double the investment

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds