കോവിഡും ലോക്ക് ഡൗണും സാമ്പത്തികമായി മിക്കവരെയും പ്രതിസന്ധിയിലാക്കിയിരുന്നു. പലർക്കും ജോലി നഷ്ടമായതും വേതനം വെട്ടിക്കുറച്ചതുമെല്ലാം സാരമായി ബാധിച്ചു. ഇങ്ങനെ ഇന്‍ഷുറന്‍സ് പോളിസികൾ അടയ്ക്കുന്നതിലും മുടക്കമായി.
എന്നാൽ, ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം മുടങ്ങാതെ അടയ്ക്കാനും ഉപായങ്ങളുണ്ട്. ആരോഗ്യ സംരക്ഷണത്തിനും സമ്പാദ്യം വളര്‍ത്തുന്നതിനുമായി ഇന്‍ഷുറന്‍സ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ ഒരു കുടുംബത്തിന്റെ പരിപൂർണ സുരക്ഷ ഉറപ്പുവരുത്തുന്നു.
ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അഥവാ എൽ.ഐ.സി ഇത്തരത്തിൽ മുടക്കം വരാതെ പ്രീമിയം അടയ്ക്കാനുള്ള സൗകര്യമൊരുക്കുന്നു.
കോവിഡ് കാലത്ത് സാധാരണക്കാരൻ സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ, പ്രീമിയം മുടങ്ങാതിരിക്കാനുള്ള പദ്ധതിയാണ് എൽഐസി അവതരിപ്പിക്കുന്നത്. അതായത്, ഇ.പി.എഫ് അക്കൗണ്ടില്‍ നിന്ന് എല്‍.ഐ.സി. പ്രീമിയം അടയ്ക്കാമെന്ന സംവിധാനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.
ഇ.പി.എഫ് അക്കൗണ്ടിലൂടെ പ്രീമിയം അടയ്ക്കുന്നതെങ്ങനെയെന്ന് നോക്കാം…
പ്രതീക്ഷിക്കുന്ന നേട്ടം ലഭിക്കണമെങ്കിൽ പ്രീമിയം മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സമയത്ത് ഉപയോക്താക്കൾ പണം കണ്ടെത്തുന്നതിൽ വളരെയധികം ബുദ്ധിമുട്ട് നേരിട്ടുവെന്ന് മനസിലാക്കിയ എല്‍.ഐ.സി തങ്ങളുടെ പോളിസി ഇ.പി.എഫ് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സേവനം ആരംഭിക്കുകയായിരുന്നു.
എന്നാൽ ഇതിനുള്ള നിബന്ധന ഇ.പി.എഫ് അക്കൗണ്ടിൽ രണ്ട് വർഷത്തേക്കെങ്കിലും പ്രീമിയം അടയ്ക്കാനുള്ള തുക വേണമെന്നതാണ്. ഫോം 14 പൂരിപ്പിച്ച് നൽകിയാൽ പോളിസി ഉടമയുടെ ഇ.പി.എഫില്‍ നിന്നും പണം പിടിക്കുന്നതിനുള്ള സേവനം ലഭ്യമാകും. പോളിസി ആരംഭിക്കുമ്പോഴും അതിന് ശേഷമുള്ള ഘട്ടത്തിലും ഈ സൗകര്യം ലഭിക്കുന്നതാണ്. ഇതിനായി ഉപയോക്താവിന്റെ എല്‍.ഐ.സി അക്കൗണ്ടും ഇ.പി.എഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
എങ്കിലും റിട്ടയര്‍മെന്റിന് ശേഷമുള്ള സമ്പാദ്യം എന്ന രീതിയിൽ ഇപിഎഫിനെ കണക്കാക്കുന്നവർക്ക് ഇ.പി.എഫ്. നിക്ഷേപങ്ങൾ ഇങ്ങനെ പ്രയോജനപ്പെടുത്തുന്നത് ഇത് അത്ര മികച്ച ഓപ്ഷനായിരിക്കില്ല. കാരണം ഇ.പി.എഫ് നിക്ഷേപങ്ങള്‍ക്ക് ഗവൺമെന്റ് മികച്ച പലിശ നല്‍കിവരികയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യഫസ്റ്റ് ലൈഫ്: 19.53 രൂപ മുടക്കിയാൽ ഒരു കോടി രൂപയുടെ പരിരക്ഷ
കൂടാതെ, ഇ.പി.എഫില്‍ നിന്ന് പോളിസിയിലേക്ക് പണം ചേർക്കുന്നത് നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കുമെന്നതിനാല്‍ തന്നെ അടിയന്തരഘട്ടങ്ങളില്‍ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക.
ഇ.പി.എഫും എല്‍.ഐ.സിയും തമ്മിൽ ബന്ധിപ്പിക്കുന്നതിന്…
ഇതിനായി നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കിയിരിക്കുന്ന എല്‍.ഐ.സി ശാഖയുടെ വിലാസം, പോളിസി/ പ്രപ്പോസല്‍ നമ്പറും തീയതിയും എന്നിവയുടെ വിവരങ്ങൾ.
പോളിസിയുടെ മൂല്യം, പോളിസിയിലെ അംഗങ്ങളുടെ വിവരങ്ങള്‍, പുതിയ ഉപയോക്താക്കള്‍ പോളിസി വാങ്ങാനുള്ള സാധ്യതാ തീയതി, ആദ്യ പ്രീമിയം അടയ്‌ക്കേണ്ട തീയതി, പോളിസിയുടെ ചെലവ് (ഒറ്റ പേമെന്റ് പോളിസികൾക്ക് ബാധകം), വാര്‍ഷിക പ്രീമിയം തുക എന്നിവയും നൽകണം.
പ്രീമിയം അടയ്ക്കുന്നതിനുള്ള അവസാന തീയതി, അവസാന പ്രീമിയം അടച്ച തീയതി എന്നീ വിവരങ്ങൾ. 1938 ഇന്‍ഷുറന്‍സ് ആര്‍ട്ട് സെക്ഷന്‍ 39ന് പ്രകാരമുള്ള നോമിനികളുടെ വിവരം, നോമിനിയുടെ പ്രായപൂര്‍ത്തിയായതിനുള്ള വിവരങ്ങൾ, 1938 സെക്ഷന്‍ 39 ഒ പ്രകാരം നിയമിക്കപ്പെട്ട ഗാര്‍ഡിയന്‍ എന്നിവയും മുന്‍ പോളിസിയുടെ വിശദാംശങ്ങളും സമർപ്പിക്കേണ്ടതാണ്.
Share your comments