കോവിഡിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ മുടങ്ങിയ പോളിസികൾ പുതുക്കാൻ അവസരമൊരുക്കി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(LIC)
പ്രത്യേക വൈദ്യ പരിശോധനകൾ ഇല്ലാതെ തന്നെ മാർച്ച് 6 വരെ മുടങ്ങിയ പോളിസികൾ പുതുക്കാൻ എൽ ഐ സി യുടെ 1526 ഓഫീസുകളിൽ സൗകര്യമുണ്ട്.
മികച്ച ആരോഗ്യം സംബന്ധിച്ച സത്യവാങ്മൂലം നൽകിയാണ് പോളിസികൾ പുതുക്കേണ്ടത്. വിവിധ വ്യവസ്ഥകൾക്ക് വിധേയമായി 5 വർഷം വരെ മുടക്കം വന്ന പോളിസികളാണ് പുതുക്കാനാവുക. പോളിസിയുടെ പ്രീമിയം തുകയ്ക്കും കിഴിവുകൾക്കുമായി അടുത്തുള്ള എൽ ഐ സി ഓഫീസുമായി ബന്ധപ്പെടുക.
പോളിസിയുടെ പ്രീമിയം തുകയ്ക്കും കിഴിവുകൾക്കുമായി അടുത്തുള്ള എൽ ഐ സി ഓഫീസുമായി ബന്ധപ്പെടുക. Contact your nearest LIC office for policy premiums and deductions.
കോവിഡിനെ തുടർന്ന് അടുത്തിടെ എൽ ഐ സി ഏജന്റുമാർക്കായി അവതരിപ്പിച്ച ആനന്ത ആപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പേപ്പർ വർക്കുകൾ ഇല്ലാതെ തന്നെ ഉപഭോക്താക്കൾക്ക് പോളിസി ലഭ്യമാക്കുന്ന പദ്ധതി സർക്കാരിന്റെ ആത്മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് അവതരിപ്പിച്ചത്. ഇപ്പോൾ ആപ്പുവഴി നിക്ഷേപ സമാഹരണത്തിനും എൽ ഐ സി സൗകര്യമൊരുക്കിയതായി എൽ ഐ സി ചെയർമാൻ എം. ആർ . കുമാർ വ്യക്തമാക്കി.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഗവൺമെന്റ് ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ കുടുംബശ്രീ ലോൺ തരും 4% പലിശയിൽ
Share your comments