ആരോഗ്യമാണ് സമ്പത്ത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എല്ലാവരും ശ്രദ്ധയൂന്നിയത് എന്തിനെന്നാൽ അവ ആരോഗ്യവും സാമ്പത്തിക സ്ഥിരതയും ഇൻഷുറൻസിനുമാണ്. കോവിഡ് മഹാമാരി പോലുള്ള ദുരവസ്ഥകളിൽ സാമ്പത്തിക സ്ഥിരത ഒരാൾക്കും ഉറപ്പു പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് അടച്ചുപൂട്ടലിലൂടെ ലോകം തന്നെ നിശ്ചലമായ അന്തരീക്ഷത്തിൽ. എന്നാൽ ഇതിന് പ്രതിവിധിയായി നമുക്ക് ആശ്രയിക്കാവുന്നതാണ് ഇൻഷുറൻസ്.
ഇതുപോലെ ഭാവിയിൽ ഉണ്ടായേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങൾക്കെതിരെ സാമ്പത്തികമായി നമ്മൾ തയ്യാറെടുത്തിട്ടുണ്ടെങ്കിൽ ഒരു പരിധി വരെ വലിയ കോട്ടം തട്ടാതെ അവയെ മറികടക്കാൻ നമുക്ക് സാധിക്കുന്നതാണ്. അതിനാൽ തന്നെ എൽ.ഐ.സി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) പോലുള്ള സ്ഥാപനങ്ങൾ അവതരിപ്പിക്കുന്ന ചില സ്കീമുകളെ കുറിച്ച് അറിയുന്നതും അവയിലൂടെ നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതും നല്ല മാർഗമാണ്.
ജോലിയിലും ബിസിനസിലും നിങ്ങൾക്ക് വരുമാനം സ്ഥിരപ്പെടുത്താൻ ആയില്ലെങ്കിലും എൽഐസി സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങൾക്ക് ആജീവനാന്തം ഒരു മിനിമം ശമ്പളം ലഭിക്കുന്നു. വിരമിക്കൽ സമയത്ത് മികച്ചൊരു സമ്പാദ്യം ഉറപ്പിക്കുന്നതിന് ഇത് സഹായകരമാകും.
ബന്ധപ്പെട്ട വാർത്തകൾ: LIC ധൻ രേഖ; സമ്പാദ്യത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പുതിയ പോളിസി
അതിനാൽ എൽ.ഐ.സിയുടെ പെൻഷൻ പോലെയുള്ള ഈ പദ്ധതികളെ കുറിച്ച് അറിഞ്ഞിരിക്കുക. ഒരു തവണ മാത്രം പ്രീമിയം അടച്ചാൽ പ്രതിമാസം 12,000 രൂപ വരെ പദ്ധതിയിലൂടെ പെൻഷൻ ലഭിക്കും. എന്നാൽ ഇതിന് 60 വയസ്സ് ആകണമെന്നില്ല. 40 വയസ്സ് മുതൽ നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 40 വയസ് മുതൽ ഇങ്ങനെ ഒരു നേട്ടം കിട്ടുമെന്നത് വലിയ കാര്യമാണ്.
സരള്‍ പെന്‍ഷന്‍ യോജനയുടെ കീഴിൽ ഇത്തരത്തിൽ രണ്ട് പോളിസികളാണുള്ളത്. സരള്‍ പെന്‍ഷന്‍ യോജനയിലെ പ്രധാന നിബന്ധന ഇതില്‍ പ്രതിമാസ നിക്ഷേപം അനുവദിക്കില്ല എന്നതാണ്. അതായത്, ഇത് ഒറ്റത്തവണ നിക്ഷേപം അനുവദിക്കുന്ന പദ്ധതിയാണ്. ഗുണഭോക്താക്കൾക്ക് ആജീവനാന്ത പെന്‍ഷന്‍ എന്ന നേട്ടമാണ് ഇതിലൂടെ എൽ.ഐ.സി ഉറപ്പാക്കുന്നത്.
ഉപയോക്താവിന് എപ്പോഴെങ്കിലും വായ്പ ആവശ്യങ്ങള്‍ വന്നാൽ അതിനും പോളിസി എടുക്കുന്നത് സഹായകരമാകും. എന്നാൽ, ഈ വായ്പാ സേവനം പോളിസി ആരംഭിച്ച് ആറു മാസം പൂര്‍ത്തിയായ ഉപയോക്താക്കള്‍ക്കാണ് ലഭിക്കുന്നത് എന്നത് ഓർക്കുക.
സരള്‍ പെന്‍ഷന്‍ യോജനയിലെ രണ്ട് പോളിസികളെ കുറിച്ചും അറിയാം
-
ചേർന്ന തുകയുടെ 100 ശതമാനം വരുമാനമുള്ള ലൈഫ് ആന്വിറ്റി- ഇത് പോളിസി ഉടമയ്ക്ക് മാത്രം ലഭിക്കുന്ന ഒരു പെൻഷൻ പദ്ധതിയാണ്. ആൾ ജീവിച്ചിരിക്കുന്നതുവരെ പ്രതിമാസം 12,000 രൂപ പെൻഷൻ ലഭിക്കും. പോളിസി ഉടമയുടെ കാലശേഷം നോമിനിക്ക് പ്രീമിയം ലഭിക്കുന്നു.
-
ജോയിന്റ് ലൈഫ് പെൻഷൻ പ്ലാൻ- 100 ശതമാനം വരുമാനമുള്ള ഈ പദ്ധതിയിലൂടെ ദമ്പതികൾക്ക് (ഭാര്യക്കും ഭർത്താവിനും) പെൻഷൻ ലഭ്യമാകും. ദമ്പതികളുടെ മരണശേഷം, നോമിനിക്ക് അടിസ്ഥാന തുക ലഭിക്കും. ഓഫ് ലൈനായും ഓൺലൈനിലൂടെയും പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുന്നു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ
-
പോളിസി എടുത്ത ഉടനെ പെൻഷൻ തുടങ്ങും.
-
ഒരു വർഷം 12,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. പരമാവധി പരിധി ഇല്ല.
-
പ്രതിമാസം, ത്രൈമാസികം, അർധ വാർഷികം അല്ലെങ്കിൽ പ്രതിവർഷം ഇവയിലേതെങ്കിലും രീതിയിൽ പെൻഷൻ സ്വീകരിക്കാവുന്നതാണ്.
-
40 വർഷം മുതൽ 80 വർഷം വരെ നിങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
-
പോളിസി ആരംഭിച്ച് ആറ് മാസത്തിന് ശേഷം ആവശ്യമെങ്കിൽ ലോൺ സൗകര്യവും ലഭിക്കും.
Share your comments