നല്ല ആദായവും സർക്കാർ ഗ്യാരണ്ടിയുമുള്ള ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാവുന്ന പദ്ധതികളാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻറെ സ്‌കീമുകൾ. സാധാരണക്കാർക്ക് ഉപയോഗപ്രദമായ വിധത്തിൽ വിവിധ തരം പദ്ധതികൾ എൽ.ഐ.സി കാലാകാലങ്ങളായി അവതരിപ്പിക്കുന്നു. അതിലൊന്നാണ് സരൾ പെൻഷൻ യോജന. ഈ പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുകയും ഇത് മരണം വരെ തുടരുകയും ചെയ്യുന്നു. എല്‍ഐസി സരൾ പെൻഷൻ യോജനയെ കുറിച്ച് കൂടുതൽ വിവരങ്ങളറിയാം.
എല്‍ഐസി സരൾ പെൻഷൻ യോജന പദ്ധതിയിൽ ചേരുന്നതോടെ ജീവിത കാലം മുഴുവന്‍ പെന്‍ഷന്‍ നേടാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. ഇത് ഒരു നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റഡ് സിംഗില്‍ പ്രീമിയം പോളിസിയാണിത്. 2022 ഓഗസ്റ്റിലാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ പ്ലാന്‍ പുതുക്കി അവതരിപ്പിച്ചത്. രണ്ട് തരത്തിൽ എൽഐസി സരൾ പെൻഷൻ പ്ലാനിൽ ചേരാം. ലൈഫ് ആന്യുറ്റി, ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്യുറ്റി എന്നിങ്ങനെയാണിവ.
ലൈഫ് ആന്യുറ്റി ഓപ്ഷനിൽ പോളിസി ഉടയമക്ക് മരണം വരെ ആന്യുറ്റിയായി പെൻഷൻ തുക ലഭിക്കും. മരണ ശേഷം 100 ശതമാനം പര്‍ച്ചേസ് വില പോളിസി ഉടമയുടെ നോമിനിക്ക് തിരികെ ലഭിക്കും. ജോയിന്റ് ലാസ്റ്റ് സര്‍വൈവര്‍ ആന്വുറ്റി എന്നത് ദമ്പതികള്‍ക്കായുള്ള നിക്ഷേപ മാര്‍ഗമാണ്. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് ആന്വുറ്റി തുക ലഭിക്കും. രണ്ടു പേരുടെയും മരണ ശേഷം പര്‍ച്ചേസ് വിലയുടെ നൂറ് ശതമാനം നോമിനിക്ക് കൈമാറും.
സരള്‍ പെന്‍ഷന്‍ യോജനയില്‍ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 40 വയസാണ്. 80 വയസിനുള്ളില്‍ സരള്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നിരിക്കണം. ഒറ്റത്തവണ പ്രീമിയം അടവിലൂടെ പെന്‍ഷന്‍ ലഭിക്കുമെന്നതിനൊപ്പം പോളിസിയില്‍ ചേര്‍ന്നൊരാള്‍ക്ക് തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. കുറഞ്ഞ അഷ്വേഡ് തുക 1 ലക്ഷം രൂപയാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല.
ബന്ധപ്പെട്ട വാർത്തകൾ: ഈ എൽഐസി സ്‌കീമിൽ ഒറ്റ പ്രീമിയം അടച്ച് പ്രതിവർഷം ₹58,950 പെൻഷൻ നേടാം
1,000 രൂപയാണ് സരള്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ചുരുങ്ങിയ മാസ പെന്‍ഷന്‍. പോളിസി ഉടമയുടെ താൽപര്യം അനുസരിച്ച് മാസത്തിലോ പാദ വർഷത്തിലോ അർധ വർഷത്തിലോ വർഷത്തിലോ പെന്‍ഷന്‍ വാങ്ങാം. ഏറ്റവും ചുരുങ്ങിയ പാദ വാര്‍ഷിക പെൻഷൻ തുക 3,000 രൂപയാണ്. അര്‍ധ വാര്‍ഷത്തിൽ 6,.000 രൂപയും വർഷത്തിൽ 12,000 രൂപയും കുറഞ്ഞ ആന്യുറ്റിയായി ലഭിക്കും. ഇതിനായി കുറഞ്ഞത് 2.50 ലക്ഷം രൂപ നിക്ഷേപിക്കണം.
മറ്റു നിബന്ധനകൾ പോളിസി ചേർന്ന് 15 ദിവസത്തിനുള്ളിൽ പോളിസി ഒഴിയാൻ സരൾ പെൻഷൻ പ്ലാനിൽ അനുവദിക്കും. ഓൺലൈനായി ചേർന്ന പോളിസികളിൽ ഇത് 30 ദിവസമാണ്. 6 മാസത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. ആരോഗ്യ പരമായ ചെലവുകൾക്ക് പോളിസി സറണ്ടർ എൽഐസി അനുവദിക്കുന്നുണ്ട്. ഇത്തരത്തിൽ സറണ്ടർ ചെയ്യുമ്പോൾ 95 ശതമാനം തുക തിരികെ ലഭിക്കും. 6 മാസത്തിന് ശേഷം വായ്പയെടുക്കാനും അനുവദിക്കും. വാര്‍ഷിക ആന്വുറ്റി തുകയുടെ അമ്പത് ശതമാനത്തില്‍ കുറവ് തുക മാത്രമെ വായ്പ അനുവദിക്കുന്നുളളൂ.
ഇത്തരത്തിൽ സറണ്ടർ ചെയ്യുമ്പോൾ 95 ശതമാനം തുക തിരികെ ലഭിക്കും. 6 മാസത്തിന് ശേഷം വായ്പയെടുക്കാനും അനുവദിക്കും. വാര്‍ഷിക ആന്വുറ്റി തുകയുടെ അമ്പത് ശതമാനത്തില്‍ കുറവ് തുക മാത്രമെ വായ്പ അനുവദിക്കുന്നുളളൂ.
ചുരുങ്ങിയ മാസ പെന്‍ഷന്‍ 1000 രൂപയും വാര്‍ഷിക പെന്‍ഷന്‍ 12,000 രൂപയുമാണ്. ഈ തുക പെന്‍ഷന്‍ ലഭിക്കുന്നതിന് 2.50 ലക്ഷം രൂപയ്ക്കാണ് പോളിസി വാങ്ങേണ്ടത്. 58 വയസുകാരൻ 20 ലക്ഷം രൂപ സം അഷ്വേഡുള്ള പോളിസി വാങ്ങിയാൽ 103100 രൂപ വാർഷിക പെൻഷൻ ലസഭിക്കും, 8267 രൂപ മാസത്തിൽ ലഭിക്കും.
ഇതുപോലെ 40 വയസുകാരൻ 10 ലക്ഷം സംഅഷ്വേഡിന്റെ പോളിസി വാങ്ങിയാൽ 50,650 രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കും. മാസത്തിൽ 4,091 രൂപ ലഭിക്കും. 1 ലക്ഷം രൂപ വാര്‍ഷിക പെന്‍ഷന്‍ ലഭിക്കണമെങ്കിൽ 20 ലക്ഷം രൂപ നിക്ഷേപിക്കണം.
Share your comments