മികച്ച പ്രതിഫലവും സുരക്ഷയും എപ്പോഴും നൽകുന്നവയാണ് എൽഐസി പോളിസികൾ. എൽഐസിയുടെ രണ്ടു പ്ലാനുകളെ കുറിച്ചാണ് വ്യക്തമാക്കുന്നത്. ഇത് രണ്ടു പ്ലാനുകളും, നോൺ-ലിങ്ക്ഡ് നോൺ-പാർട്ടിസിപേറ്റിംഗ് പ്യുവർ റിസ്ക് ഇൻഷുറൻസ് പ്ലാനുകളാണ്. ടെക് ടേം (Tech Term), ന്യൂ ജീവൻ അമർ (New Jeevan Amar) എന്നിങ്ങനെ ഈ രണ്ട് പോളിസികളുടെ പേരുകൾ. ഈ പോളിസികൾ ഉടമകളെ നിശ്ചിത പ്രീമിയം അടയ്ക്കാനും ഉറപ്പായ വരുമാനം നേടാനും അനുവദിക്കുന്നു. ഈ രണ്ട് പോളിസികളെ കുറിച്ച് കൂടുതലായി അറിയാം.
ടെക് ടേം പ്ലാൻ
ടെക് ടേം പ്ലാൻ എൽഐസിയുടെ വെബ്സൈറ്റിലൂടെ ഓൺലൈനിൽ മാത്രമേ ലഭ്യമാകൂ. ഉപഭോക്താക്കൾക്ക് രണ്ട് ആനുകൂല്യങ്ങളുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. ലെവൽ സം അഷ്വേർഡ്, ഇൻക്രീസിംഗ് സം അഷ്വേർഡ്. സിംഗിൾ, റെഗുലർ, ലിമിറ്റഡ് എന്നിങ്ങനെ ഏതെങ്കിലും പ്രീമിയം പേയ്‌മെന്റ് ഓപ്‌ഷനുകളിലൂടെ പോളിസി ഉടമകൾക്ക് പ്രീമിയങ്ങൾ അടയ്‌ക്കാം. പോളിസിയുടെ പ്രധാന സവിശേഷത, പുകവലിക്കാർക്കും പുകവലിക്കാത്തവർക്കും പ്രീമിയം നിരക്കുകൾ തരംതിരിച്ചിട്ടുണ്ട് എന്നതാണ്. നോൺ-സ്‌മോക്കർ നിരക്കുകൾ നിശ്ചയിക്കുന്നത് യൂറിനറി കോട്ടിനിൻ പരിശോധനയുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയായിരിക്കും. മറ്റെല്ലാ സാഹചര്യങ്ങളിലും, പുകവലിക്കാരുടെ നിരക്ക് ബാധകമായിരിക്കും.
പോളിസി സ്ത്രീകൾക്ക് പ്രത്യേക നിരക്കുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. റൈഡർ ആനുകൂല്യത്തിനായി അധിക പ്രീമിയം അടച്ചാൽ ആക്‌സിഡന്റ് ബെനിഫിറ്റ് റൈഡർ മുഖേന കവറേജ് വർദ്ധിപ്പിക്കുന്നതിനുള്ള ഓപ്ഷനുകളും ഉണ്ട്. ഉപഭോക്താക്കൾക്ക് പോളിസി ടേം/പ്രീമിയം അടയ്‌ക്കുന്ന കാലാവധി തിരഞ്ഞെടുക്കാം. കൂടാതെ തവണകളായി അടയ്ക്കാവുന്ന പേയ്‌മെന്റ്തി ആനുകൂല്യവും തിരഞ്ഞെടുക്കാം. പോളിസിയിലേക്കുള്ള ഏറ്റവും കുറഞ്ഞ പ്രവേശന പ്രായം 18 വയസാണ്. കൂടിയ പ്രായം 65 വയസുമാണ്. 10-40 വർഷം വരെയാണ് പോളിസി കാലാവധി. അതായത്, കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി പ്രായം 80 വയസ്സ് ആയിരിക്കണം.
എൽഐസി സെയിൽസ് ഡോക്യുമെന്റ് അനുസരിച്ച്, പ്രീമിയം അടയ്‌ക്കേണ്ട കാലാവധി ഇപ്രകാരമാണ്: സാധാരണ പ്രീമിയത്തിന്, പോളിസി കാലാവധിക്ക് തുല്യമാണ്. ലിമിറ്റഡ് പ്രീമിയത്തിൽ, 10-40 വർഷത്തെ പോളിസി ടേമിന് അഞ്ച് വർഷത്തിൽ താഴെയാണ് കാലാവധി, 15-40 വർഷത്തെ പോളിസി ടേമിന് 10 വർഷത്തിൽ താഴെയുമാണ്. ഏറ്റവും കുറഞ്ഞ ബേസിക് സം അഷ്വേർഡ് 50 ലക്ഷം രൂപയാണ്. പോളിസിയുടെ ബേസിക് സം അഷ്വേർഡ് 50 ലക്ഷം മുതൽ 75 ലക്ഷം വരെയാണെങ്കിൽ 5 ലക്ഷം രൂപയുടെ ഗുണിതങ്ങളായിരിക്കും.
റെഗുലർ, ലിമിറ്റഡ് പ്രീമിയം പേയ്‌മെന്റ് പോളിസിയുടെ മരണ ആനുകൂല്യം വാർഷിക പ്രീമിയത്തിന്റെ ഏഴ് മടങ്ങ് അല്ലെങ്കിൽ മരണ തീയതി വരെയുള്ള അടച്ച മൊത്തം പ്രീമിയത്തിന്റെ 105 ശതമാനമോ ഉറപ്പുനൽകുന്ന സമ്പൂർണ്ണ തുക ആയിരിക്കും. സിംഗിൾ പ്രീമിയം പോളിസിക്ക്, ഒറ്റ പ്രീമിയത്തിന്റെ 125 ശതമാനത്തേക്കാൾ ഉയർന്നതോ അല്ലെങ്കിൽ മരണത്തിൽ അടച്ച മൊത്തം പ്രീമിയമോ അഷ്വേർഡ് തുകയായി ലഭിക്കും. ഒരിക്കൽ തിരഞ്ഞെടുത്ത ഡെത്ത് ബെനിഫിറ്റ് ഓപ്ഷൻ മാറ്റാൻ കഴിയില്ല. പോളിസി കാലാവധിയുടെ അവസാനം വരെ ലൈഫ് അഷ്വേർഡ് നിലനിൽക്കുമ്പോൾ, മെച്യൂരിറ്റി ആനുകൂല്യം നൽകേണ്ടതില്ല.
ന്യൂ ജീവൻ അമർ
ഈ പ്ലാൻ ലൈസൻസുള്ള ഏജന്റുമാർ, കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ എന്നിവയിലൂടെ ഓഫ്‌ലൈനായി വാങ്ങാം. ഏറ്റവും കുറഞ്ഞ അടിസ്ഥാന സം അഷ്വേർഡ് 25 ലക്ഷം രൂപയാണ്. പോളിസിയുടെ ബേസിക് സം അഷ്വേർഡ് 25 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയാണെങ്കിൽ അടിസ്ഥാന സം അഷ്വേർഡ് ഒരു ലക്ഷം രൂപയുടെ ഗുണിതങ്ങളായിരിക്കും. പോളിസിയുടെ അടിസ്ഥാന സം അഷ്വേർഡ് 40 ലക്ഷത്തിന് മുകളിലാണെങ്കിൽ, അത് 10 ലക്ഷം രൂപയുടെ ഗുണിതങ്ങളായിരിക്കും. ഈ പോളിസിയുടെ മറ്റു സവിശേഷതകൾ, അതായത് കുറഞ്ഞതും കൂടിയതുമായ പ്രവേശന പ്രായം, പോളിസി കാലാവധി, പ്രീമിയം അടയ്‌ക്കുന്ന നിബന്ധനകൾ, മരണ ആനുകൂല്യം, സ്ത്രീകൾക്കുള്ള പ്രത്യേക പ്രീമിയം നിരക്കുകൾ, പുകവലിക്കാർക്കും പുകവലിക്കാത്തവർക്കുമുള്ള പ്രീമിയം നിരക്കുകളുടെ വർഗ്ഗീകരണം എന്നിവ ടെക് ടേമിന് തുല്യമാണ്
Share your comments