ഏതൊരു സാധാരണക്കാരനും തങ്ങളുടെ സമ്പാദ്യം ഭാവിയിലേക്ക് കരുതി വക്കുന്നതിൽ എല്‍ഐസി അഥവാ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിൽ നിക്ഷേപം നടത്തുന്നുണ്ട്. ആകര്‍ഷകമായ ആദായവും മൂലധനത്തിന് പരിപൂര്‍ണ സുരക്ഷയും ഉറപ്പു നല്‍കുന്ന നിക്ഷേപ പദ്ധതികളാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്.
ആരോഗ്യ ഇൻഷുറൻസും സ്വർണം, വാഹനം എന്നിവക്കുമായി നിരവധി ഇൻഷുറൻസ് പദ്ധതികൾ ഉണ്ട്. സ്ത്രീകൾ സ്വയം പര്യാപ്തത കൈവരിക്കാനായും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഏതാനും സ്‌കീമുകൾ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ സ്ത്രീകൾ സാമ്പത്തിക സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് എല്‍ഐസി ആധാര്‍ശില സ്‌കീം.
8 വയസ് മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് പദ്ധതിയില്‍ പങ്കാളിയാകാനാവുന്നത്. കയ്യിലുള്ള ചുരുങ്ങിയ തുക ഉപയോഗിച്ച് നിക്ഷേപം നടത്തി സാമ്പത്തികമായി ഉയര്‍ന്ന നേട്ടം സ്വന്തമാക്കുവാന്‍ വനിതകളെ പ്രാപ്‍തമാക്കുന്നത് കൂടിയാണ് ഈ പദ്ധതി.
എല്‍ഐസി ആധാര്‍ശില സ്‌കീം; കൂടുതൽ അറിയാം
എല്‍ഐസി ആധാര്‍ശില സ്‌കീം പ്രകാരം അഷ്വര്‍ ചെയ്യുന്ന ഏറ്റവും ചരുങ്ങിയ തുക 75,000 രൂപയാണ്. പരമാവധി തുക 3,00,000 രൂപയും. ഈ പദ്ധതിയിലൂടെ വനിതാ നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 10 വര്‍ഷത്തെ നിക്ഷേപ കാലാവധി അനുവദിക്കുന്നുണ്ട്. സ്‌കീമിന്റെ പരമാവധി നിക്ഷേപ കാലാവധി 20 വര്‍ഷമാണ്.
എല്‍ഐസി ആധാര്‍ശില സ്‌കീമിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിലൂടെ നിക്ഷേപകർക്ക് ആദായത്തിന് പുറമെ പരിരക്ഷയും ലഭിക്കും എന്നതാണ്. അതായത് മെച്യൂരിറ്റി കാലയളവിന് മുമ്പ് നിക്ഷേപക മരണപ്പെട്ടാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കും.
സ്‌കീമിലേക്ക് എങ്ങനെ പങ്കാളിയാകാം
എല്‍ഐസി ആധാര്‍ശില സ്‌കീമില്‍ അംഗമാകാൻ നിക്ഷേപകർക്ക് ആധാര്‍ കാർഡ് നിർബന്ധമാണ്. നിങ്ങളുടെ പ്രദേശത്തുള്ള എല്‍ഐസി ഏജന്റ് മുഖേനയോ സമീപത്തുള്ള എല്‍ഐസി ശാഖയില്‍ ബന്ധപ്പെട്ടോ പദ്ധതിയുടെ ഭാഗമാകാം.
ദിവസേന 29 രൂപ മാത്രം മാറ്റി വച്ചാൽ മതി. ഇങ്ങനെ ഒരു വര്‍ഷം 10,959 രൂപ നിക്ഷേപിച്ചാൽ, മെച്യുരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ കൈയ്യില്‍ 4 ലക്ഷം രൂപ വരെ ലഭിക്കും. 20 വര്‍ഷക്കാലയളവില്‍ നിക്ഷേപകർ എല്‍ഐസിയിലേക്ക് നല്‍കുന്നത് ആകെ 2,14,696 രൂപ വരെയാണ്.
ഇത്തരത്തിൽ ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് എല്‍ഐസിയിൽ ഉള്ളത്. ദിവസേന 200 രൂപ വീതം ജീവന്‍ പ്രഗതി എന്ന പദ്ധതിയിൽ നിക്ഷേപിച്ചാൽ 28 ലക്ഷം രൂപ വരെ സ്വന്തമാക്കാനാകും.
മരണപ്പെട്ടാൽ നിക്ഷേപകരുടെ കുടുംബത്തിന് പണം ലഭിക്കുമെന്നതിന് പുറമെ, ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ അഥവാ ഐആര്‍ഡിഎയുടെ നയങ്ങള്‍ പിന്തുടരുർന്നുകൊണ്ടാണ് ജീവന്‍ പ്രഗതി യോജന പ്രവര്‍ത്തിക്കുന്നത്.
സുരക്ഷിതവും മികച്ചതുമായ നിരവധി നിക്ഷേപ മാര്‍ഗങ്ങളാണ് ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍സ് ഓഫ് ഇന്ത്യ (എല്‍ഐസി) നടപ്പിലാക്കി വരുന്നത്. ആശങ്കാ രഹിതമായ ഭാവിക്ക് ഇത്തരത്തിലുള്ള വിവിധ നിക്ഷേപ പദ്ധതികളെ ആശ്രയിക്കാവുന്നതാണ്.
Share your comments