ധൻ വൃദ്ധി പദ്ധതി ആദ്യം 2023 ജൂൺ 23-ന് സമാരംഭിക്കുകയും പിന്നീട് 2023 സെപ്‌റ്റംബർ 30-ന് അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് ഈ വർഷം, ഫെബ്രുവരിയിൽ പുനരാരംഭിക്കുകയും ഏപ്രിൽ 1-ന് വീണ്ടും അടച്ചുപൂട്ടുകയും ചെയ്തു. ഇൻഷുറൻസിനൊപ്പം സമ്പാദ്യമായും ഉപകരിക്കും എന്ന പേരിൽ പുറത്തിറക്കിയ ധൻ വൃദ്ധി പദ്ധതിയാണ് നിർത്തലാക്കിയത്. നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പോളിസികളിൽ ഒന്നായിരുന്നു ഇത്.
പോളിസി കാലയളവിനിടെ ലൈഫ് ഇൻഷുറൻസ് എടുത്തയാൾ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും എന്ന് മാത്രമല്ല പോളിസി മെച്യൂരിറ്റി കാലാവധി പൂർത്തിയാക്കുമ്പോൾ ലൈഫ് ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് ഉറപ്പായ റിട്ടേണും നൽകുന്ന രീതിയിലായിരുന്നു പോളിസി രൂപകൽപ്പന ചെയ്തിരുന്നത്. സിംഗിൾ പ്രീമിയം പ്ലാൻ ആണെന്നതും പോളിസി കാലാവധിയും തുകയും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനുകൾ നിക്ഷേപകർക്ക് ലഭിക്കും എന്നതുമായിരുന്നു പ്രധാന ആകർഷണങ്ങൾ. ഉയർന്ന സം അഷ്വേർഡ് തുകയുള്ള പോളിസികൾക്ക് ഉയർന്ന റിട്ടേണും വാഗ്ദാനം ചെയ്തിരുന്നു. മറ്റ് പോളിസികളിൽ എന്ന പോലെ ഈ എൽഐസി പോളിസിയിലും ലോൺ അനുവദിച്ചിരുന്നു.
പണം നഷ്ടമാകുമോ?
എൽഐസി പോളിസി ഡോക്യുമെൻ്റ് അനുസരിച്ച്, പോളിസി ടേമിൽ ഏത് സമയത്തും പോളിസി ഉടമയ്ക്ക് പോളിസി സറണ്ടർ ചെയ്യാം. പോളിസി സറണ്ടർ ചെയ്യുമ്പോൾ പോളിസി പ്രകാരമുള്ള ഗ്യാരണ്ടീഡ് സറണ്ടർ മൂല്യവും അതുവരെയുള്ള ബെനിഫിറ്റും എൽഐസി നൽകണം.
ആദ്യത്തെ മൂന്ന് പോളിസി വർഷത്തിനുള്ളിൽ ആണ് പോളിസി റദ്ദായതെങ്കിൽ സിംഗിൾ പ്രീമിയത്തിൻ്റെ 75 ശതമാനം റിട്ടേൺ ആയി ലഭിക്കും. അതിനുശേഷമുള്ള പോളിസികളിൽ പ്രീമിയം അടവിൻെറ 90 ശതമാനവും ലഭിക്കും. പോളിസി എടുത്ത വർഷവും പോളിസി കാലാവധിയും ആശ്രയിച്ചായിരിക്കും ഗ്യാരണ്ടീഡ് റിട്ടേൺ.
Share your comments