ഏതൊരു സാധാരണക്കാരനും ബാങ്കിങ് സേവനങ്ങൾ ലഭ്യമാകണമെന്നും ഇതിനായി ഇവരുടെ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി ജൻധൻ യോജന- പിഎംജെഡിവൈ (Pradhan Mantri Jandhan Yojana - PMJDY). രാജ്യത്തെ ഗ്രാമീണ മേഖലകളിലേക്കും ബാങ്കിങ് സേവനം എത്തുമെന്നതാണ് ഈ പദ്ധതിക്ക് പിന്നിലെ പ്രധാന കാരണം. ഇതോടെ സർക്കാരിന് എല്ലാ സർക്കാർ പദ്ധതികളും ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: സേവിങ്സ് അക്കൗണ്ടുകൾ, നിരവധി ആനുകൂല്യങ്ങളുള്ള ജൻ ധൻ അക്കൗണ്ടാക്കി മാറ്റാം
അഴിമതി തടയാനും ജനങ്ങളിലേക്ക് സേവനം നേരിട്ട് എത്തിക്കുന്നതിനും ഇത് സഹായിക്കും. കൂടാതെ, രാജ്യത്തെ കോടിക്കണക്കിന് ആളുകൾ ഈ പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്.
പിഎംജെഡിവൈയുടെ കീഴിൽ ജനങ്ങൾക്ക് 1.3 ലക്ഷം രൂപയുടെ ആനുകൂല്യം നൽകുന്നുവെന്നാണ് ഏറ്റവും പുതിയതായി വരുന്ന വാർത്ത. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ നിങ്ങൾ ശരിക്കും ചില രേഖകൾ പൂർത്തിയാക്കേണ്ടതുണ്ട്. അത് എന്താണെന്ന് ചുവടെ വിവരിക്കുന്നു.
1.3 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കാനായി നിങ്ങളുടെ ജൻധൻ അക്കൗണ്ടുകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കേണ്ടതാണ്. ആധാറും ജൻധൻ അക്കൗണ്ടും എങ്ങനെ ലിങ്ക് ചെയ്യാമെന്നും ജൻധൻ അക്കൗണ്ടിന്റെ നേട്ടങ്ങളെക്കുറിച്ചും അറിയാം.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ ഉപഭോക്താക്കൾക്ക് 4 ലക്ഷം രൂപ വരെ ആനുകൂല്യം, എങ്ങനെയെന്ന് അറിയാമോ?
ജൻധൻ അക്കൗണ്ടിൽ അക്കൗണ്ട് ഉടമകൾക്ക് സർക്കാർ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് സൗകര്യം നൽകുന്നു. അക്കൗണ്ട് ഉടമ അപകടത്തിൽ മരിച്ചാൽ, അയാളുടെ കുടുംബത്തിന് സർക്കാരിൽ നിന്ന് ഒരു ലക്ഷം രൂപ ധനസഹായം ലഭിക്കും. ഇതുകൂടാതെ, അക്കൗണ്ട് ഉടമയ്ക്ക് ജനറൽ ഇൻഷുറൻസ് പരിരക്ഷയുടെ സൗകര്യവും ലഭിക്കും. എന്നാൽ, ഈ ആനുകൂല്യങ്ങളെല്ലാം പ്രയോജനപ്പെടുത്തുന്നതിന്, നിങ്ങളുടെ ജൻധൻ അക്കൗണ്ട് നിർബന്ധമായും ആധാറുമായി ലിങ്ക് ചെയ്യണം.
ജൻധൻ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ആധാർ കാർഡിന്റെ പകർപ്പും നിങ്ങളുടെ അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകർപ്പും അടുത്തുള്ള ബാങ്കിൽ ഹാജരാക്കുക. ഇവിടെ നിന്നും ലഭിക്കുന്ന ഫോം പൂരിപ്പിച്ച് നൽകിയാൽ നിങ്ങളുടെ ജൻധൻ അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യപ്പെടുന്നതാണ്.
PMJDY അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന RuPay കാർഡിനൊപ്പം ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുന്നു. 30,000 രൂപയുടെ ജനറൽ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്. യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് (OD) സൗകര്യവും ബാങ്ക് പ്രദാനം ചെയ്യുന്നു.
എസ്എംഎസിലൂടെ ആധാർ ലിങ്ക് ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ
എസ്ബിഐ പോലെയുള്ള നിരവധി ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി എസ്എംഎസിലൂടെ ആധാർ ലിങ്ക് ചെയ്യാനുള്ള സൗകര്യം നൽകുന്നുണ്ട്. ഇതിനായി, ആധാറുമായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 567676 എന്ന നമ്പരിലേക്ക് UID<SPACE> ആധാർ നമ്പർ <SPACE> അക്കൗണ്ട് നമ്പർ എന്നിവ അയയ്ക്കുക. ഇതുവഴി നിങ്ങളുടെ അക്കൗണ്ട് ആധാറുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യപ്പെടും. ഇത് കൂടാതെ ബാങ്കിന്റെ എടിഎമ്മുമായി ആധാർ ലിങ്ക് ചെയ്യാനും സാധിക്കും.
Share your comments