<
  1. News

ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ എണ്ണത്തില്‍ വർധന

ഗുജറാത്തിലെ ഗിര് വനത്തില്( Gir forest) സിംഹങ്ങളുടെ എണ്ണത്തില് 28.87 ശതമാനവും അവയുടെ വിഹാരപാതയില് 36 ശതമാനവും വര്ധനയുണ്ടായി.(Lion Population increased in Gir forest of Gujarat) ഗുജറാത്തിലെ ഗീര് വനങ്ങളില് 674 ഏഷ്യന് സിംഹങ്ങളുണ്ട്. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗരാജാക്കന്മാരുടെ 'സാമ്രാജ്യം.ഗുജറാത്തിലെ ഗിര് വനത്തില് താമസിക്കുന്ന ഏഷ്യന് സിംഹങ്ങളുടെ എണ്ണം ഏകദേശം 29% ഉയര്ന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീര്ണ്ണം 36% ഉയര്ന്നു.

Asha Sadasiv

ഗുജറാത്തിലെ ഗിര്‍ വനത്തില്‍( Gir forest) സിംഹങ്ങളുടെ എണ്ണത്തില്‍ 28.87 ശതമാനവും അവയുടെ വിഹാരപാതയില്‍ 36 ശതമാനവും വര്‍ധനയുണ്ടായി.(Lion Population increased in Gir forest of Gujarat)

ഗുജറാത്തിലെ ഗീര്‍ വനങ്ങളില്‍ 674 ഏഷ്യന്‍ സിംഹങ്ങളുണ്ട്. 30,000 ചതുരശ്ര കിലോമീറ്ററാണ് മൃഗരാജാക്കന്‍മാരുടെ 'സാമ്രാജ്യം.ഗുജറാത്തിലെ ഗിര്‍ വനത്തില്‍ താമസിക്കുന്ന ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ഏകദേശം 29% ഉയര്‍ന്നു. ഭൂമിശാസ്ത്രപരമായി, വിസ്തീര്‍ണ്ണം 36% ഉയര്‍ന്നു. ഏഷ്യന്‍ സിംഹങ്ങളുടെ ലോകത്തെ ഏക അധിവാസ കേന്ദ്രമായ ഗിര്‍ വനങ്ങളില്‍ അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കണക്കെടുപ്പിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

2015-ല്‍ 523 സിംഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ 151 എണ്ണത്തിന്റെ വര്‍ധനയാണ് കാണുന്നത്. പെണ്‍ സിംഹങ്ങളാണ്‌ കൂടുതല്‍-262. വളര്‍ച്ചയെത്തിയ ആണ്‍ സിംഹങ്ങള്‍ 159 എണ്ണമാണുള്ളത്. ഇരു വിഭാഗത്തിലെയും കൗമാരക്കാര്‍ 115-ഉം കുഞ്ഞുങ്ങള്‍ 138-ഉം എണ്ണമുണ്ട്.  അഞ്ചു ജില്ലകളില്‍ 22,000 ചതുരശ്ര കിലോമീറ്ററിലായിരുന്നു ഇവരുടെ വിഹാരം. ഇപ്പോള്‍ സൗരാഷ്ട്രയിലെ ഒമ്പതു ജില്ലകളില്‍ ഇവയുടെ സാന്നിധ്യമുണ്ട്. ജുനഗഢ്, ഗിര്‍ സോംനാഥ്, അമ്രേലി ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്നു. ഗിര്‍ വനങ്ങള്‍ക്കു പുറത്തും പലപ്പോഴും പട്ടണങ്ങളില്‍ വരെയും സിംഹക്കൂട്ടങ്ങള്‍ എത്തിയത് വാര്‍ത്തയായിരുന്നു.2018-ല്‍ വൈറസ്ബാധ മൂലം 36 സിംഹങ്ങള്‍ ചത്തു. എങ്കിലും വാക്‌സിന്‍ വഴി ഇത് നിയന്ത്രിക്കാനായി. 2010-ലെ സെന്‍സസില്‍ നിന്ന് 27 ശതമാനം വര്‍ധനയാണ് 2015-ല്‍ രേഖപ്പെടുത്തിയിരുന്നത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാട്ടുപണിക്കാർക്ക് അരങ്ങൊരുക്കി ഒതളൂരിലെ കൂട്ടുകൃഷി ശ്രദ്ധേയമാകുന്നു

English Summary: Lion Population increased in Gir forest of Gujarat

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds