3 മാസ കാലയളവിൽ 85 ലക്ഷം പ്രധാനമന്ത്രി ഉജ്വാല (PM Ujjwala) ഗുണഭോക്താക്കൾക്ക് സൗജന്യ എൽപിജി റീഫിൽസ് (LPG Refills )സർക്കാർ പ്രഖ്യാപിച്ചു.
5,606 കോടി രൂപ 7.15 കോടി പിഎംയുവൈ ഗുണഭോക്തൃ (PMUY Beneficiary Accounts) അക്കൗണ്ടുകളിലേക്ക് മാറ്റി.
(PMGKY )പിഎംജികെവൈ പ്രകാരം എൽപിജി സിലിണ്ടർ സൗജന്യമായി ലഭ്യമാക്കുന്നതിനായി ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ 7.15 കോടി പിഎംയുവൈ ( PMUY ) ഗുണഭോക്തൃ അക്കണ്ടുകളിലേക്ക് 5,606 കോടി രൂപ കൈമാറ്റം ആരംഭിച്ചു. 1.26 കോടി സിലിണ്ടറുകളുടെ ബുക്കിംഗ് ഈ മാസം ഗുണഭോക്താക്കൾ നടത്തി, ഇതിൽ 85 ലക്ഷം സിലിണ്ടറുകൾ പിഎംയുവൈ ( PMUY ) ഗുണഭോക്താക്കൾക്ക് കൈമാറി.
റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 27.87 കോടി ആക്റ്റീവ് എൽപിജി ഉപഭോക്താക്കളുണ്ട്, പിഎംയുവൈ ( PMUY ) ഗുണഭോക്താക്കൾ 8 കോടിയിലധികം വരും. ലോക്ക്ഡൌൺ മുതൽ ദിവസേന രാജ്യത്ത് 50 മുതൽ 60 ലക്ഷം വരെ സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൌൺ നടക്കുകയും ആളുകൾ സുരക്ഷിതമായി തുടരാൻ വീട്ടിൽ കഴിയുകയും ചെയ്യുമ്പോൾ, എൽപിജി ഡെലിവറി ബോയ്‌സും എൽപിജിയുടെ വിതരണ ശൃംഖലയിലുള്ള എല്ലാവരും ശുദ്ധമായ ഇന്ധനം ആളുകളിൽ നേരിട്ട് വീടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്നു.
Share your comments