സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കായി റിസർവ് ബാങ്ക് അവതരിപ്പിച്ച വായ്പാ പുനഃക്രമീകരണ സംവിധാനം ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്ക് ഇനി സ്വന്തം നിലയിൽ നിർവഹിക്കാം. ആസ്തി പുനഃക്രമീകരണം എളുപ്പമാക്കാൻ ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി അവതരിപ്പിച്ച വെബ് പോർട്ടൽ ഇനി ഇന്ത്യൻ ബാങ്ക് ഉപഭോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും.
ഇതിനായി സിഡ്ബിയും ഇന്ത്യൻ ബാങ്കും തമ്മിൽ ധാരണയിലെത്തി. എം.എസ്.എം.ഇ.കൾക്ക് വായ്പ പുനഃക്രമീകരണ അപേക്ഷകൾ ഈ പോർട്ടലിലൂടെ സമർപ്പിക്കാം.
Share your comments