<
  1. News

Venture Capital Assistance Scheme: 50 ലക്ഷം രൂപയുടെ വായ്പ...

കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി രൂപീകരിച്ച, 'വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് സ്‌കീമിന് കീഴിൽ 50 ലക്ഷം രൂപയുടെ വായ്പ ലഭ്യമാകും. കാര്‍ഷിക സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനായി എസ്എഫ്എസി ആരംഭിച്ച പദ്ധതിയാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് സ്കീം.

Anju M U

1.കാര്‍ഷിക മേഖലയിലെ സംരംഭകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി രൂപീകരിച്ച, 'വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് സ്‌കീമിന് കീഴിൽ 50 ലക്ഷം രൂപയുടെ വായ്പ ലഭ്യമാകും. കാര്‍ഷിക സംരംഭങ്ങള്‍ വികസിപ്പിക്കുന്നതിനായി എസ്എഫ്എസി ആരംഭിച്ച പദ്ധതിയാണ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസിസ്റ്റന്‍സ് സ്കീം.

പ്രൊജക്ട് ഡെവലപ്‌മെന്റ് ഫെസിലിറ്റി വഴി കര്‍ഷകരെയും കാര്‍ഷിക ഉത്പാദനസംഘങ്ങളെയും കാര്‍ഷിക ബിരുദധാരികളെയും പങ്കാളികളാക്കുകയും അവരെ കാര്‍ഷിക മേഖലയില്‍ സഹായിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സാമ്പത്തിക പങ്കാളിത്തത്തിലൂടെ അഗ്രി ബിസിനസ് പ്രൊജക്ടുകളിൽ നിക്ഷേപം നടത്താന്‍ കര്‍ഷകരെ സഹായിക്കുക എന്നതും പദ്ധതിയിലൂടെ നടപ്പിലാക്കുന്നു.

2. പാലുൽപന്നങ്ങൾക്ക് 5 ശതമാനം നികുതി ചുമത്താനുള്ള ജിഎസ്‌ടി കൗൺസിൽ തീരുമാനം ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. ജിഎസ്‌ടി കൗൺസിലിന്റെ 47–ാം മീറ്റിങ്ങിൽ പാക്കറ്റിൽ ആക്കിയ തൈര്, ലെസ്സി, മോര് തുടങ്ങിയവക്ക് 5 ശതമാനം നികുതി ചുമത്താനുള്ള നീക്കം ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാണ്.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാർഥിനികൾക്ക് ‘ഷീ പാഡ്’; സ്ത്രീ സുരക്ഷയ്ക്കായി ‘കനൽ’

ജിഎസ്‌ടി നിയമം നടപ്പിലാക്കിയത് മുതൽ ഈ ഉൽപ്പന്നങ്ങൾക്ക് നികുതി ഉണ്ടായിരുന്നില്ല. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പാലിൽനിന്നുള്ള മധുര പലഹാരങ്ങളേക്കാൾ കൂടുതലായി തൈരും മോരും ലസ്സിയും എല്ലാം കേരളീയരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. പുതുതായി 5 ശതമാനം നികുതി ചുമത്തിയത് വഴി പാലിൽ നിന്നും ഉൽപാദിപ്പിക്കുന്ന തൈര്, സംഭാരം, ലെസ്സി എന്നിവയുടെ വില കൂടും. ഇത് ക്ഷീരകർഷകരുടെ സഹകരണ സംരംഭമായ മിൽമയ്ക്ക് വലിയ തിരിച്ചടി ഉണ്ടാക്കും. (കടപ്പാട്:മനോരമ)

3. കേന്ദ്ര കരട് റബർ ആക്‌ടിൽ കർഷക താത്പര്യം ഹനിക്കുന്നതിലെ വിയോജിപ്പ് കേന്ദ്രത്തിനെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർഷിക കയറ്റുമതി നയത്തിലെ റബർ ക്ലസ്റ്ററിൽ കോട്ടയം, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. റബറിനെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തണം. കേന്ദ്രത്തിന്റെ റോഡ് പ്രോജക്ടുകളിൽ റബർ ഉപയോഗിക്കാനുള്ള നിർദ്ദേശം നൽകണമെന്നഭ്യർത്ഥിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. (കടപ്പാട്: കേരളകൗമുദി)

4. ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.
ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ തെരെഞ്ഞെടുത്ത 25 യുവതി യുവാക്കള്‍ക്ക് സ്റ്റൈപെന്റ്‌റോടെ ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്ന് വരെ കളമശ്ശേരി കീഡ് ക്യാമ്പസിലയിരുന്നു പരിശീലനം. കീഡ് സിഇഒ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശരത് വി. രാജ് , കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ. ഡോ.എസ്.സാബു, സംരംഭകനും ഷെഡ്യൂള്‍ഡ് കാസ്റ്റ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയുമായ സുദീപ് എന്നിവര്‍ പരിശീനാര്‍ഥികള്‍ക്ക് ട്രെയിനിംഗ് കിറ്റ് വിതരണം ചെയ്തു. (കടപ്പാട്: Kerala Business Information Facebook)

5. സംസ്ഥാനത്തെ ജനങ്ങൾക്ക്‌ ഭൂമിയുടെ തരങ്ങളെക്കുറിച്ചും ക്രയവിക്രയ നിയമങ്ങളെയും അതിരുനിർണയത്തെക്കുറിച്ചുമെല്ലാം അറിവ്‌ പകരുന്നതിന്‌ സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയിൽ റവന്യു ഇ–- സാക്ഷരതായജ്ഞം ആരംഭിക്കുമെന്ന്‌ റവന്യു മന്ത്രി കെ രാജൻ ധനാഭ്യർഥന ചർച്ചയുടെ മറുപടിയിൽ പറഞ്ഞു.

മലയോര, ആദിവാസി ജനവിഭാഗങ്ങൾക്ക്‌ ഒരു വർഷത്തിനകം പട്ടയം ലഭ്യമാക്കൽ ദൗത്യമായി ഏറ്റെടുക്കും. 27 റവന്യു ഡിവിഷൻ ഓഫീസിൽ ഓഫ്‌‌ലൈനായി ലഭിച്ച അപേക്ഷകളിൽ സർക്കാർ പ്രഖ്യാപിച്ച സമയത്തിനകംതന്നെ എട്ടിടത്ത്‌ അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കി. കാസർകോട്‌, തലശേരി, മാനന്തവാടി, ഇടുക്കി, ദേവികുളം, അടൂർ, തിരുവല്ല, നെടുമങ്ങാട്‌ ആർഡിഒകളാണ്‌ ഈ നേട്ടം കൈവരിച്ചത്‌. ഇവിടങ്ങളിൽ ഉടൻ പട്ടയം നൽകും. റവന്യു വകുപ്പിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ്‌ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി മന്ത്രി കെ രാജൻ. (കടപ്പാട്: ദേശാഭിമാനി)

6. കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും നടന്നു. പുന്നക്കാട് മര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു. പച്ചക്കറി തൈ, വിത്ത്, വളം, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും നടന്നു. വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി ഓഫീസര്‍ നിഖില്‍, പഞ്ചായത്ത് അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

7. പത്തനംതിട്ട മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും വിള ഇന്‍ഷുറന്‍സ് വാരാചരണവും നടന്നു.
പുന്നക്കാട് മര്‍ത്തോമ്മാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പച്ചക്കറി തൈ, വിത്ത്, വളം, മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ വിപണനവും നടന്നു. 

8. ആനിക്കാട് ചിറയുടെ തീരത്ത് കുടുംബശ്രീയുടെ പിങ്ക് കഫേ പ്രവർത്തനം ആരംഭിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ ജില്ല മിഷനാണ് പിങ്ക് കഫേ തുടങ്ങുന്നത്. കുടുംബശ്രീ ആവോലി സിഡിഎസ് ആണു കഫേ നടത്തിപ്പുകാർ. നാളെ വൈകിട്ട് 5ന് ആനിക്കാട് ചിറപ്പടിയിൽ കലക്ടർ ജാഫർ മാലിക് പിങ്ക് കഫേ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷനാകും.

ബന്ധപ്പെട്ട വാർത്തകൾ:  "കൃഷിയും കാലാവസ്ഥ വ്യതിയാനവും" ശില്പശാല; ഇളമാട് ക്ഷീര ഉൽപാദക സഹകരണ സംഘം ഉദ്‌ഘാടനം

ആനിക്കാട് ചിറയുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായാണ് പിങ്ക് കഫേ ആരംഭിക്കുന്നത്. മൂവാറ്റുപുഴ– തൊടുപുഴ റോഡ‍ിനോടു ചേർന്നുള്ള ആനിക്കാട് ചിറയുടെ തീരം ഇപ്പോൾ നടപ്പാതയും ഇരിപ്പിടവും ഒക്കെ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ട്. മാലിന്യം നിറഞ്ഞു കിടന്നിരുന്ന ചിറയും തീരവും ഇപ്പോൾ ഒട്ടേറെ പേരെയാണ് ആകർഷിക്കുന്നത്. (കടപ്പാട്: മനോരമ)

10. വാർഷിക റബ്ബർ ഉത്പാദനം 3,000 ടണ്ണായി വർധിച്ചതോടെ, പ്രകൃതിദത്ത റബ്ബർ ഉത്പാദക കേന്ദ്രമായി മാറി മഹാരാഷ്ട്രയിലെ സാവന്ത്‌വാഡി.
ടയർ കമ്പനികളായ സിയാറ്റ്, MRF എന്നിവരടക്കം, സാവന്ത്‌വാഡിയിലെ പ്രകൃതിദത്ത റബ്ബർ സംഭരിക്കാറുണ്ടെന്ന് ഓൾ ഇന്ത്യ റബ്ബർ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡന്റ് സവർ ധനാനിയ പറഞ്ഞു.


11. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലാണ് കേരളത്തിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇതുകൂടാതെ, വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് നാളെ രാത്രി 11.30 വരെ 3 ദശാംശ 5 മുതൽ 4 ദശാംശം 2 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

English Summary: Loans Upto Rs 50 Lakh Under Venture Capital Assistance Scheme, Know More News

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds