1. News

"കൃഷിയും കാലാവസ്ഥ വ്യതിയാനവും" ശില്പശാല; ഇളമാട് ക്ഷീര ഉൽപാദക സഹകരണ സംഘം ഉദ്‌ഘാടനം

കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില് തെള്ളിയൂര് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില് ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്പത് മുതല് ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്ലജെ ഉദ്ഘാടനം ചെയ്യും.

KJ Staff

  1. കൃഷിയും കാലാവസ്ഥ വ്യതിയാനവും; ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും. കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയില്‍, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും, കീട രോഗ നിയന്ത്രണ മാര്‍ഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിര്‍ദേശങ്ങളുടെയും പരിശീലനവും നടത്തും. പരിശീലനത്തിന് കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. കേന്ദ്ര കൃഷി സഹമന്ത്രി ശ്രീമതി  പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ആറാം തീയതി മൂന്നിന് മുന്‍പ് 8078572094 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

 

  1. കോട്ടുവള്ളി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടന്നു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. എസ്. ഷാജി ഉദ്ഘാടനം നിർവ്വഹിച്ചു. ഞാറ്റുവേല ചന്തയുടെ ഭാഗമായി പച്ചക്കറി തൈകൾ, ഫല വൃക്ഷതൈകൾ, തെങ്ങിൻ തൈകൾ, ജൈവ വളങ്ങൾ, മറ്റ് ഉല്പാദനോപാദികൾ എന്നിവയുടെ പ്രദർശനവും വില്പനയും നടന്നു. കർഷക സഭയിൽ കൃഷി വകുപ്പ് പദ്ധതികളെക്കുറിച്ചും വിള ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും കൃഷി ആഫീസർ കെ.സി. റൈഹാന സംസാരിച്ചു. കർഷക സഭയിൽ കർഷകർക്ക് AIMS പോർട്ടലിൽ രജിസ്ട്രേഷനും, പി.എം കിസാൻ ഗുണഭോക്താക്കളുടെ ലാന്റ് വെരിഫിക്കേഷനും നടന്നു. പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സെബാസ്റ്റ്യൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ബാലൻ, പഞ്ചായത്ത്‌ മെമ്പറുമാരായ ജമാൽ, സിന്ധു നാരായണൻകുട്ടി, ആശ സിന്തിൽ, ലതിന സലിംകുമാർ, ബ്ലോക്ക് മെമ്പർ ആന്റണി കോട്ടക്കൽ കാർഷിക വികസന സമിതി അംഗങ്ങളായ ശിവശങ്കരൻ, സോമസുന്ദരൻ, രാജു വാഴുവേലിൽ, സജീവ്, മനോജ്‌, പീതാബരൻ, പി.സി. ബാബു, ആഷസ് കുമാർ, രാധാമണി, കൃഷി അസ്സിസ്റ്റന്റുമാരായ ലീമ ആന്റണി, ആൻസി.കെ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

 

  1. പൊക്കാളി പാടത്ത് വിത്തിറക്കി ഇടവനക്കാട് HIHSS ലെ NSS വിദ്യാർത്ഥികൾ. വലിയ പെരിയാളി പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഹസീന അബ്ദുൽ സലാമിന്റെ ആധ്യക്ഷതയിൽ മാസ്റ്റർ കർഷക സുൽഫത്ത് വിത ഉത്ഘാടനം ചെയ്തു. NSS കോർഡിനേറ്റർ പി എ റസീന ടീച്ചറുടെ നേതൃത്വത്തിൽ 25 NSS വോളന്റിയർ മാർ വിത്ത് വിതച്ചു. ബ്ലോക്ക് മെബർ കെ എ സാജിത്, രണ്ടാം വാർഡ് മെബർ സുനൈന, മുന്നാം വാർഡ് മെബർ നെഷിദ ഫൈസൻ, നാലാം വാർഡ് മെബർ ബിനേയ്,  HIHSS ലെ അധ്യാപകർ , തെഴിലുറപ്പ് കർഷക തൊഴിലാളികൾ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: വിദ്യാർഥിനികൾക്ക് ‘ഷീ പാഡ്’; സ്ത്രീ സുരക്ഷയ്ക്കായി ‘കനൽ’

  1. ഇളമാട് ക്ഷീര ഉൽപാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ചു. ചടയമംഗലം ക്ഷീര വികസന വകുപ്പിന്റെ പരിധിയിൽ ഇളമാട് ഗ്രാമപഞ്ചായത്തിലെ ഇളമാട്, അമ്പലമുക്ക് വാർഡുൾ കേന്ദ്രീകരിച്ചാണ് ക്ഷീര ഉൽപാദക സഹകരണ സംഘം രൂപീകരിച്ചത്. ചടങ്ങിൽ ജി​ല്ല പ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റ്​ സാം ​കെ. ഡാനി​യേ​ൽ അധ്യക്ഷത വഹിച്ചു.

 

  1. ‘എല്ലാവരും കൃഷിയിലേക്ക്’ എന്ന സംസ്ഥാന സർക്കാരിന്റെ ആഹ്വാനമേറ്റെടുത്ത് ആലപ്പുഴ നഗരസഭയിലെ ആലിശ്ശേരി വാർഡിൽ ‘വീട്ടിലൊരു തോട്ടം’ പദ്ധതി യാഥാർഥ്യമാകുകയാണ്. വീടുകളിലേക്ക് കാന്താരിത്തൈകൾ സൗജന്യമായി നൽകി. ചട്ടിക്കുള്ളിൽ പാകിമുളപ്പിച്ച് ഒരുമാസം പാകമായ തൈകളാണു നൽകിയത്. എല്ലാവീട്ടിലും പരിപാലിച്ചു വിളവെടുക്കും. വിളവുപാകമായാൽ അതുശേഖരിക്കുന്ന ജോലി കുടുംബശ്രീക്കാണ്. അതതുദിവസത്തെ വിലനൽകി ഇവർ വാങ്ങും. ഇതിലൂടെ വാർഡിലെ എല്ലാ വീട്ടമ്മമാർക്കും ഒരു വരുമാനവുമാകും. റോട്ടറി ക്ലബ്ബ്‌ ഒാഫ് ആലപ്പി ഈസ്റ്റിന്റെ സഹകരണത്തോടെയാണു കൃഷി വ്യാപകമാക്കുന്നത്. കാന്താരിക്കുപുറമേ മറ്റു തൈകളും വിത്തുകളും വിതരണംചെയ്യും. വിളവെടുപ്പാരംഭിക്കുന്ന മുറയ്ക്ക് ഇതിൽനിന്നുള്ള മൂല്യവർധിത ഉത്പന്നം ഉണ്ടാക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. വാർഡിലെ 571 വീടുകളിലും ശാസ്ത്രീയ മാലിന്യസംസ്കരണ ഉപാധികളായ എയ്റോബിക് യൂണിറ്റ്, പൈപ്പ് കമ്പോസ്റ്റ്, ബയോബിൻ എന്നിവയിൽ ഏതെങ്കിലും ഒരുസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഹരിതകർമസേനവഴി യൂസർ ഫീ നൽകി സംസ്‌കരണകേന്ദ്രത്തിലെത്തിക്കുന്നുമുണ്ട്. ജൈവമാലിന്യ സംസ്കരണത്തിലൂടെ ലഭിക്കുന്ന വളമുപയോഗിച്ച് എല്ലാവീടുകളിലും കൃഷി സാധ്യമാക്കാൻ കഴിയും. (കടപ്പാട്: മാതൃഭൂമി)

 

  1. കടപ്പുറം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ  സംയുക്തമായി ഞാറ്റുവേല ചന്ത കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ  ആദ്യ വിൽപ്പന മുൻ പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമ്മർ കുഞ്ഞിക്ക് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഞാറ്റുവേല ചന്തയിൽ കർഷകർക്ക് നടീൽ വസ്തുക്കൾ, പഴം  പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉല്പന്നങ്ങൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, തെങ്ങിൻ തൈകൾ, കുരുമുളക് വള്ളികൾ, പച്ചക്കറി തൈകൾ, ഫല വൃക്ഷത്തൈകളുടെ ഗ്രാഫ്റ്റ് തൈകൾ, ബഡ്ഡുതൈകൾ, ലെയറുകൾ,അലങ്കാര സസ്യങ്ങൾ എന്നിവ വാങ്ങുന്നതിനും വിൽപ്പന നടത്തുന്നതിനും അവസരം ലഭിച്ചു."ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയിലൂടെ കാർഷിക സംസ്ക്കാരം വളർത്തുന്നതിന് ഞാറ്റുവേല ചന്ത എല്ലാവർക്കും പ്രചോദനമായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. സാലിഹ് ഷൗക്കത്ത്  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വി.പി മൻസൂർ അലി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സുനിത പ്രസാദ്, അബ്ദുൽ ഗഫൂർ, റാഹില വഹാബ് എന്നീ വാർഡ് മെമ്പർമാർ, സിഡിഎസ് ചെയർപേഴ്സൺ ഷംസിയ തൗഫീഖ്, കൃഷി ഓഫീസർ  ബെറ്റ്സി മെറിന ജോൺ,  കൃഷി അസിസ്റ്റന്റ്മാരായ ജിതിൻ കുമാർ എൻ. ജി, ഹാരിസ് എം.എസ്, ആതിര എച്ച്, കുടുംബശ്രീ അംഗങ്ങൾ, കാർഷിക വികസന അംഗങ്ങൾ, കർഷകർ  എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: തുടരുന്ന പേവിഷ ബാധ മരണങ്ങളിൽ ആശങ്ക വേണോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

  1. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും നടത്തുന്ന സംസ്ഥാന കൃഷി വകുപ്പിൻ്റെ "ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായ് പതിമൂന്നാം വാർഡ് കുംടുംബശ്രീ CDS  JLG ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ 50 സെൻ്റ് സ്ഥലത്ത് വിവിധ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡൻ്റ് ശ്രീമതി ശോഭ വിനയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് ശ്രീ.പി.എം.മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി റഷീദ സലീം, മെമ്പർമാരായ ശ്രീമതി സീന എൽദോ, ശ്രീമതി ബീന ബാലചന്ദ്രൻ ,ശ്രീമതി ഷഹന അനസ്സ്, ശ്രീമതി ഷാഹിദ ഷംസുദ്ദീൻ, ശ്രീ.കെ.കെ.നാസ്സർ, കൃഷി ഓഫീസർ ശ്രീ ജിജി ജോബ്, കൃഷി അസിസ്റ്റൻ്റ് ശ്രീ റഷീദ്, CDS മെമ്പർ ശ്രീമതി സാറാ മൊയ്തു, ശ്രീ അബ്ദുൽ ഖാദർ പണ്ടാരത്തുംകുടി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.

 

  1. റബ്ബര്‍ഷീറ്റുണക്കുന്ന പുകപ്പുരയുടെ വിവിധ മോഡലുകള്‍, അവയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ചും നിലവിലുള്ള പുകപ്പുരകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും കൂടുതലറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഈ മാസം 6-ന് (ജൂലൈ 06) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ മറുപടി നല്‍കും. ഈ പ്രത്യേക ‘ഫോണ്‍-ഇന്‍’ പരിപാടിയിലേക്ക് 0481 2576622 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കുക.

 

  1. കോഴിക്കോട് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത, കര്‍ഷക സഭ, വിള ഇന്‍ഷ്വറന്‍സ് വാരാചരണം എന്നിവ ഈ മാസം 5,6,7 തീയതികളില്‍ (ജൂലൈ 5,6,7) കൃഷിഭവന്‍ പരിസരത്ത് നടക്കുന്നു. കര്‍ഷകര്‍ക്ക് ആവശ്യമായ തൈകളും, വിത്തുകളും, ജൈവവളങ്ങളും, ജൈവ കീടനാശിനികളും ഞാറ്റുവേല ചന്തയില്‍ വില്‍പ്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷി വ്യാപിപ്പിച്ച് മല്ലപ്പുഴശേരി; പന്നിവേലിച്ചിറയില്‍ ടൂറിസം പദ്ധതി നടപ്പാക്കും

  1. റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (DRC) നിര്‍ണയിക്കുന്നതില്‍ ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ച് ജൂലൈ 13 മുതല്‍ 15 വരെയുള്ള തീയതികളില്‍ നടക്കുന്ന കോഴ്‌സില്‍ പ്ലസ്ടുവിനോ ബിരുദത്തിനോ രസതന്ത്രം ഒരു വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് ചേരാം. താല്‍പര്യമുള്ളവര്‍ക്ക് https://bit.ly/3feCcVj എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127, 7306464582 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

 

  1. മഹാറാണ പ്രതാപ് ഹോർട്ടികൾച്ചറൽ യൂണിവേഴ്സിറ്റി രണ്ട് സുപ്രധാന ധാരണാപത്രങ്ങൾ ഒപ്പു വച്ചു. വരാഹ ക്ലൈമറ്റ് എജിയും ഐഒടെക് വേൾഡ് ഏവിഗേഷൻ പ്രൈവറ്റ് ലിമിറ്റഡുമായുമാണ് പങ്കാളിത്തത്തിലായത്. റിമോട്ട് പൈലറ്റ് ട്രെയിനിംഗ് ഓർഗനൈസേഷൻറെ DGCA മാനദണ്ഡ പ്രകാരം, ഹരിയാനയിലെ അഗ്രി-ഡ്രോൺ പൈലറ്റുമാർക്കുള്ള പരിശീലന കോഴ്‌സ് വികസിപ്പിക്കുക എന്നതാണ് ഈ ധാരണാപത്രത്തിന്റെ ലക്ഷ്യം. അതോടൊപ്പം തന്നെ, കർഷകരെ ബോധവൽക്കരിക്കുകയും ഡ്രോണുകളിൽ പരിശീലനം നൽകുന്നതിന് സംയുക്തമായി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ഒടുവിൽ കർഷകർക്ക് ഡ്രോണുകൾ പറത്തുന്നതിനുള്ള ലൈസൻസ് നൽകുകയും ചെയ്യുന്നു.

 

  1. അറബിക്കടലിൽ പടിഞ്ഞാറൻ /തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴക്ക് സാധ്യത.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴക്കും ഇന്ന് അതിതീവ്ര മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.നാളെ ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്നു മുതൽ എട്ടാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മേൽപ്പറഞ്ഞ ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മൽസ്യബന്ധനത്തിനായി കടലിൽ പോകാൻ പാടില്ല.

ബന്ധപ്പെട്ട വാർത്തകൾ: കാലവർഷം ശക്തം: മുന്നൊരുക്കങ്ങളുമായി വയനാട്

English Summary: Workshop on Agriculture and Climate Change; and more agri news

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds