<
  1. News

എൽപിജി ഗ്യാസ് സിലിണ്ടർ ക്യാഷ്ബാക്ക് ഓഫർ: ജനുവരി 25 വരെ..!

LPG ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കിടിലം ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ, ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റെ പോക്കറ്റ്സ് വാലറ്റ് (Pockets) വഴി ബുക്ക് ചെയ്യണം

Meera Sandeep
LPG Gas Cylinder Cashback Offer
LPG Gas Cylinder Cashback Offer

LPG ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കിടിലം  ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ, ICICI ബാങ്കിന്റെ പോക്കറ്റ്സ് വാലറ്റ് (Pockets) വഴി ബുക്ക് ചെയ്യണം

14.2 കിലോഗ്രാം ആഭ്യന്തര എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില രാജ്യത്തുടനീളം 700 മുതൽ 750 രൂപ വരെ എത്തിയിട്ടുണ്ട്. 

LPG ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുമ്പോൾ നിങ്ങൾക്ക് കിടിലം  ക്യാഷ്ബാക്ക് ലഭിക്കണമെങ്കിൽ, ഐ‌സി‌ഐ‌സി‌ഐ ബാങ്കിന്റെ (ICICI Bank)പോക്കറ്റ്സ് വാലറ്റ് (Pockets) വഴി ബുക്ക് ചെയ്യണം. ഈ ഓഫർ 2021 ജനുവരി 25 വരെ മാത്രമേ ലഭിക്കൂ.

ക്യാഷ്ബാക്ക് എത്ര, എങ്ങനെ ലഭിക്കും അറിയുക 

ICICI Bank ന്റെ പോക്കറ്റ്സ് വാലറ്റ് (Pockets Wallet) അനുസരിച്ച് ജനുവരിയിൽ ആദ്യമായി പോക്കറ്റ്സ് ആപ്പ് വഴി എൽപിജി ഗ്യാസ് ബുക്ക് ചെയ്യുന്ന അല്ലെങ്കിൽ ബിൽ അടയ്ക്കുന്ന ഉപഭോക്താക്കൾക്ക് ഈ ക്യാഷ്ബാക്ക് ലഭ്യമാകും. 

ക്യാഷ്ബാക്ക് ലഭിക്കുന്നതിന് PMRJAN2021 പ്രൊമോ കോഡ് നൽകേണ്ടതുണ്ട്. 10 ശതമാനത്തിന് പരമാവധി 50 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.

Pockets അപ്ലിക്കേഷനിൽ LPG സിലിണ്ടർ ബുക്ക് ചെയ്തുകൊണ്ട് ഇങ്ങനെ ക്യാഷ്ബാക്ക് നേടുക

  • ആദ്യം നിങ്ങളുടെ പോക്കറ്റ്സ് വാലറ്റ് അപ്ലിക്കേഷൻ തുറക്കുക.
  • ഇനി അതിൽ Pay Bills ക്ലിക്കുചെയ്യുക.
  • ഇതിനുശേഷം Choose Billers ൽ More എന്ന   ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • ഇപ്പോൾ നിങ്ങൾക്ക് LPG എന്ന ഓപ്ഷൻ കാണാൻ സാധിക്കും ഇവിടെ നിങ്ങൾ നിങ്ങളുടെ സേവന ദാതാവിനെ തിരഞ്ഞെടുക്കണം.

ഇതിനുശേഷം consumer number, distributor ID and mobile number എന്നിവ നൽകുക.

പ്രമോ കോഡ് ആയ PMRJAN2021 നൽകിയ ശേഷം  നിങ്ങളുടെ ബുക്കിംഗ് തുക അറിയിക്കും.

ഇതിനുശേഷം ബുക്കിംഗ് തുക നൽകുക.

ഇടപാട് നടന്ന് 10 ദിവസത്തിനുള്ളിൽ പരമാവധി 50 രൂപ ക്യാഷ്ബാക്ക് നിങ്ങളുടെ പോക്കറ്റ്സ് വാലറ്റിൽ 10 ശതമാനമായി ക്രെഡിറ്റ് ചെയ്യും.

2021 ഏപ്രിൽ 1 മുതൽ പുതിയ നിയമം ബാധകമാണ്

എൽ‌പി‌ജിയുടെ വിലയിൽ (LPG Rate) ആഴ്ചതോറുമുള്ള മാറ്റങ്ങൾ വരുത്താൻ എണ്ണക്കമ്പനികൾ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് (MOPNG) നിർദ്ദേശം അയച്ചതായി മാധ്യമ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ നിർദ്ദേശം പരിഗണനയിലാണ്. 

ഗ്രീൻ സിഗ്നൽ സർക്കാരിൽ നിന്ന് ലഭിച്ചാലുടൻ ഇത് നടപ്പാക്കും. റിപ്പോർട്ട് അനുസരിച്ച് പുതിയ സാമ്പത്തിക വർഷത്തിൽ 2021 -22 ഇത് അംഗീകരിക്കാൻ കഴിയും.  അതായത് 2021 ഏപ്രിൽ 1 മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നേക്കാം.

English Summary: LPG Gas Cylinder Cashback Offer

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds